Flash News

6/recent/ticker-posts

വിമാനത്താവളത്തിന്റെ മുന്നിലെ പാർക്കിംഗ് പ്രശ്നം: എയർപോർട്ട് ഡയറക്‌ടറുമായി സംസാരിച്ചു.

Views
കോഴിക്കോട് : വിമാനത്താവള ടെർമിനലിന് മുന്നിൽ വാഹനങ്ങൾ നിർത്തി ആളെ ഇറക്കാനും കയറ്റുന്നതിനും മൂന്നു മിനുട്ട് മാത്രം സമയം നൽകുന്നതും,അത് കഴിഞ്ഞാൽ 500 രൂപ ഫൈൻ ഈടാകുന്ന നടപടിയും അംഗീകരിക്കാനാവില്ല. എല്ലാ എയർപോർട്ടുകളിലും ഏർപ്പെടുത്തിയ പരിഷ്കാരത്തിന്റെ പേരിലാണ് എന്നതും, അരമണിക്കൂറിന് പാർക്കിംഗ് ഫീസ് 20 രൂപയായി കുറച്ചു എന്നതും അംഗീകരിക്കുന്നതോടൊപ്പം ഇതിന്റെ പേരിൽ യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകൾ കാണാതെ പോകരുത്. ഹിന്ദി മാത്രമറിയുന്ന ടോൾ പിരിവുകാർ പലപ്പോഴും കയ്യൂക്കിന്റെ ഭാഷയിലാണ് യാത്രക്കാരോട് പെരുമാറുന്നത്. ഇക്കാര്യം എയർപോർട്ട് ഡയറക്ടറോട് സംസാരിച്ചിട്ടുണ്ട്.

 ആളെ കയറ്റി ഇറക്കുന്നതിന് ടെർമിനലിന് മുന്നിൽ അനുവദിച്ച മൂന്ന് മിനുട്ട് സമയം ദീർഘിപ്പിക്കുക, ഫൈൻ തുക കുറക്കുക, മലയാളത്തിൽ വിശദാംശങ്ങൾ അറിയുന്ന ബോർഡ് വെക്കുക, യാത്രക്കാരെ വഴിതെറ്റിക്കുന്ന ടോൾപിരിവ്കാർക്ക് പകരം പോലീസിനെ വെച്ച് ട്രാഫിക് നിയന്ത്രിക്കുക തുടങ്ങിയ നിർദേശങ്ങളും എയർപോർട്ട് ഡയറക്ടറുടെ മുന്നിൽ വെച്ചിട്ടുണ്ട്. മറ്റു വിമാനത്താവളങ്ങളിൽ ആളെ ഇറക്കുന്നതിനും കയറ്റുന്നതിനും വിശാല സൗകര്യങ്ങൾ ഉണ്ടെങ്കിൽ കരിപ്പൂരിൽ പരിമിതമാണ്. അതുകൊണ്ടുതന്നെ 3 മിനുട്ട് സമയം ഒട്ടും പര്യാപ്തമല്ല.കൂടാതെ സമയം കാണിക്കുന്ന സ്ലിപ്പ് ടോൾകാർ നൽകുന്നത് വണ്ടി പാർക്ക് ചെയ്യുന്നതിന്റെ കുറെ മുമ്പാണ് അത് മാറ്റി വണ്ടി പാർക്ക് ചെയ്തതിന് ശേഷമെ സ്ലിപ്പ് നൽകാൻ പാടുള്ളൂ. മുന്നിൽ തടസ്സം കാരണം വണ്ടിയെടുക്കാൻ പറ്റാതെ നേരം വൈകുകയാണെങ്കിലും ഫൈൻ ഇടാക്കാൻ പാടില്ല. 
ഇക്കാര്യങ്ങളില്‍ അടിയന്തര നടപടി സ്വീകരിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.  അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകും 
ഓരോ പ്രവാസിയും നമ്മുടെ നാടിന്റെ മക്കളാണ്. കുടുംബത്തിന്റെ, ദേശത്തിന്റെ നന്മയ്ക്കാണ് യുവത്വം തുടിക്കുന്ന സമയത്തവർ നാടുവിട്ടത്. വിഷമഘട്ടത്തിൽ അവർ തിരികെ വരുമ്പോൾ ഹൃദയത്തിന്റെ തികവിൽ അവരെ സ്വീകരിക്കാനാവണം




Post a Comment

0 Comments