Flash News

6/recent/ticker-posts

ദുബായ്: ചരിത്രത്തിലാദ്യമായി അമേരിക്കയിലും നമീബിയയിലുമെല്ലാം ഐസിസിയുടെ ക്രിക്കറ്റ് ലോകകപ്പ് നടക്കാന്‍ വഴിയൊരുങ്ങി

Views

2024 മുതല്‍ 2031 വരെ നടക്കാനിരിക്കുന്ന വിവിധ ടൂര്‍ണമെന്റുകളുടെ ആതിഥേയ രാജ്യങ്ങളെ ഐസിസി പ്രഖ്യാപിച്ചിരിക്കുകയാണ്. 14 രാജ്യങ്ങളാണ് ഈ കാലയളവില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി എന്നിവയ്‌ക്കെല്ലാം ആതിഥേയത്വം വഹിക്കുന്നത്. ഇവയില്‍ 11 രാജ്യങ്ങള്‍ ഐസിസിയുടെ ഫുള്‍ മെമ്ബര്‍മാരാണെങ്കില്‍ മൂന്നു രാജ്യങ്ങള്‍ അസോസിയേറ്റ് മെമ്ബര്‍മാരുമാണ്. പുരുഷന്‍മാരുടെ രണ്ട് ഏകദിന ലോകകപ്പുകള്‍, നാലു ടി20 ലോകകപ്പുകള്‍, രണ്ട് ചാംപ്യന്‍സ് ട്രോഫികള്‍ എന്നിവയാണ് ഈ കാലയളവില്‍ നടക്കുക.
അമേരിക്ക, നമീബിയ തുടങ്ങിയവര്‍ക്കു ലോകകപ്പിന്റെ വേദിയാവാന്‍ ആദ്യമായി അവസരം ലഭിക്കുന്നുവെന്നതാണ് ഐസിസി പുറത്തുവിട്ട വേദികളിലെ ഏറ്റവും വലിയ സര്‍പ്രൈസ്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ്, ഇന്ത്യ, ന്യൂസിലാന്‍ഡ്, പാകിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, സൗത്താഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നീ രാജ്യങ്ങളും ഐസിസിയുടെ വരാനിരിക്കുന്ന വിവിധ ടൂര്‍ണമെന്റുകള്‍ക്കു ആതിഥേയത്വം വഹിക്കും.
2024ല്‍ ടി20 ലോകകപ്പാണ് നടക്കാനിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും അമേരിക്കയും സംയുക്തമായി ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിക്കും. തൊട്ടടുത്ത വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫി പാകിസ്താനിലാണ്. 2026ലെ ടി20 ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കും. 2027ലെ ഏകദിന ലോകകപ്പിനു മൂന്നു രാജ്യങ്ങളാണ് വേദിയാവുന്നത്. സൗത്താഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീവിടങ്ങളിലായിരിക്കും മല്‍സരങ്ങള്‍. 2028ലെ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമാണ്. 2029ല്‍ ഇന്ത്യയില്‍ ചാംപ്യന്‍സ് ട്രോഫി നടക്കും. 2030ലെ ടി20 ലോകകപ്പിനു ആതിഥേയത്വം വഹിക്കുക ഇംഗ്ലണ്ട്, അയര്‍ലാന്‍ഡ്, സ്‌കോട്ട്‌ലാന്‍ഡ് എന്നീ രാജ്യങ്ങളാണ്. 2031ലെ ഏകദിന ലോകകപ്പ് ഇന്ത്യയിലും ബംഗ്ലാദേശിലുമായിട്ടായിരിക്കും.
മാര്‍ട്ടിന്‍ സ്‌നെഡന്‍ (ഐസിസി ഹോസ്റ്റിങ് സബ് കമ്മിറ്റി ചെയര്‍മാന്‍), ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, റിക്കി സ്‌കെറിറ്റ് (ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പ്രസിഡന്റ്, ഐസിസി ബോര്‍ഡംഗം) എന്നിവര്‍ അധ്യക്ഷരായിട്ടുള്ള ഉപസമിതിയാണ് ബിഡ്ഡിങ് പ്രക്രിയയിലൂടെ 2031 വരെയുള്ള വിവിധ ടൂര്‍ണമെന്റുകളിലെ ആതിഥേയ രാജ്യങ്ങളെ തിരഞ്ഞെടുത്തത്. ഐസിസി മാനേജ്‌മെന്റുമായി ചേര്‍ന്ന് ഓരോ ബിഡിന്റെയും സമഗ്രമായ അവലോകനം നടത്തിയ കമ്മിറ്റിയുടെ ശുപാര്‍കള്‍ ഐസിസി ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. അടുത്ത സൈക്കിളിലേക്കുള്ള ഐസിസിയുടെ വനിതാ, അണ്ടര്‍ 19 ഇവന്റുകള്‍ക്കുള്ള ആതിഥേയരെ കണ്ടെത്തുന്നതിനായി സമാനമായ നടപടി ക്രമം അടുത്ത വര്‍ഷമാദ്യം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.


Post a Comment

0 Comments