Flash News

6/recent/ticker-posts

മരണം പല രീതിയിൽ വന്നാണ് നമുക്ക് ചുറ്റുമുളളവരെ കൊണ്ട് പോകുന്നത്, നാട്ടിൽ നിന്നും സൗദിയിലേക്കുള്ള യാത്രയിൽ മരണപ്പെട്ട പ്രവാസിയുടെ ഓർമയിൽ അഷ്റഫ് താമരശ്ശേരി

Views
മരണം അത് എന്നായാലും നമ്മളെയെല്ലാവരെയും തേടി വരുന്ന സത്യമാണ്. എത്ര ഭദ്രമായി കെട്ടി ഉയർത്തപ്പെട്ട കോട്ടകൾക്കുള്ളിലായാൽ പോലും മരണം എന്ന അതിഥി നമ്മളെ തേടി വന്നിരിക്കും. പ്രവാസലോകത്ത് മരണപ്പെട്ട ആയിരക്കണക്കിന് പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിവിടാൻ സഹായങ്ങൾ നൽകുന്ന അഷ്റഫ് താമരശ്ശേരി കാഞ്ഞിരപ്പളളി സ്വദേശി സുബൈറിന്റെ മരണത്തെ കുറിച്ചുള്ള ഓർമ്മയിലാണ്. നാട്ടിൽ നിന്നും സൗദിയിലേക്കുളള യാത്രയക്കിടയിൽ ദുബായിൽ വെച്ചാണ് സുബൈർ മരണമടഞ്ഞത്. ദുബായിൽ ക്വാറെന്റയിലായിരുന്നു. നാളെ നമ്മുക്ക് എന്താണ് സംഭവിക്കുക എന്നും, ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ആരും അറിയുന്നില്ലെന്നും മരണത്തെ കുറിച്ച് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണ രൂപം

കാഞ്ഞിരപ്പളളി സ്വദേശി സുബെെർ സൗദിയിലേക്കുളള യാത്രയക്കിടയിൽ ദുബായിൽ വെച്ച് മരണമടഞ്ഞു. പെട്ടെന്നുണ്ടായ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു.നാട്ടിൽ നിന്നും സൗദിയിലെ ജോലി സ്ഥലത്ത് പോകുന്നവഴി,ദുബായിലെ ക്വാറെൻ്റയിലായിരുന്നു അദ്ദേഹം. കടുത്ത മാനസിക സമർദ്ധവും, യാത്രാക്ഷീണവും ആയിരിക്കാം സുബെെറിനെ മരണത്തിലേക്ക് നയിച്ചത്.

മയ്യത്തിനെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് അയച്ചു.ഇവിടെ പ്രവാസികളായ നമ്മൾ ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് കടന്ന് പൊയിക്കോണ്ടിരിക്കുന്നത്.മരണമെന്ന അതിഥി പല രീതിയിൽ വന്നാണ് നമ്മുക്ക് ചുറ്റുമുളളവരെയും,നമ്മുക്ക് വേണ്ടപ്പേട്ടവരെയും കൊണ്ട് പോകുന്നത്.

നമ്മൾ എവിടെയായിരുന്നാലും മരണം നമ്മളെ പിടികൂടുന്നതാണ്‌ അത് ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും മരണം എന്ന അതിഥി നമ്മളെ തേടി വന്നിരിക്കും.

ഈ ചിന്ത,വിചാരം എപ്പോഴും നമ്മുക്ക് ഉണ്ടാകണം,നമ്മളിലെ ഞാനെന്ന ഭാവം തിരിച്ചറിയുക,അഹന്ത,അഹങ്കാരം,എന്നിവ വേണ്ടെന്ന് വെക്കുക.എന്നിട്ട് മനൂഷ്യനായി ജീവിക്കുക.മരണം എപ്പോൾ എവിടെവെച്ച്, എങ്ങനെയെന്ന് ആർക്കും പ്രവചിക്കുവാൻ കഴിയില്ല.അത് നമ്മുക്ക് ആത്മാവ് നിക്ഷേപിച്ചവനിൽ മാത്രം അറിവുളള കാരൃം.

നാളെ നമ്മുക്ക് എന്താണ്‌ സംഭവിക്കുക എന്ന്‌ ആരും അറിയുന്നില്ല. നമ്മൾ ഏത്‌ നാട്ടില്‍ വെച്ചാണ്‌ മരിക്കുക എന്നും അറിയുന്നില്ല, അറിയുകയില്ല. ആയതിനാൽ ഒരു നിമിഷം കൂടി വെെകിക്കൂടാ.നമ്മളും തയ്യാറാകാനുളള സമയം അധികരിച്ചിരിക്കുന്നു.ഇതുവരെ ജീവിക്കുവാൻ അവസരം നൽകിയ സർവ്വലോകത്തിൻ്റെയും അധിപനോട് നന്ദി പറഞ്ഞ് കൊണ്ട്,അവൻ്റെ തൃപ്തിക്ക് വേണ്ടി മാത്രം ജീവിക്കാം.

അല്ലാഹുവിന് ഇഷ്ടപ്പെട്ട സജ്ജനങ്ങളുടെ കൂട്ടത്തിൽ നമ്മളെയും ഉൾപ്പെടുത്തുമാറാകട്ടെ. ആമീൻ

അഷ്റഫ് താമരശ്ശേരി

Post a Comment

0 Comments