Flash News

6/recent/ticker-posts

ദക്ഷിണാഫ്രിക്കയിൽ നിന്നും ബാഗ്ലൂരിൽ എത്തിയ രണ്ടുപേർക്ക് കൊവിഡ്; സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

Views

കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ആശങ്കയുയർത്തുന്നതിനിടെ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ടുപേർക്ക് ബംഗളൂരുവിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇവരുട സാമ്പിൾ വിശദമായ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇരുവരും ക്വാറന്‍റീനിലാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. വിശദമായ പരിശോധന ഫലം ലഭിച്ചലേ കൊറോണ വൈറസിന്‍റെ ഏത് വകഭേദമാണ് ഇവർക്ക് റിപ്പോർട്ട് ചെയ്തതെന്ന് കണ്ടെത്താനാകൂ.
നവംബർ ഒന്നിനും 26നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിലെത്തിയത്. ഇതിൽ രണ്ട് പേർ മാത്രമാണ് കോവിഡ് പോസിറ്റീവായത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല -ബംഗളൂരു റൂറൽ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.


Post a Comment

0 Comments