Flash News

6/recent/ticker-posts

വാട്സ്ആപ്പ് അഡ്മിൻ ആണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ… അംഗത്തെ പുറത്താക്കിയാൽ തടവും പിഴയും ലഭിച്ചേക്കാം; മുന്നറിയിപ്പുമായി സഊദി നിയമ വിദഗ്ധൻ

Views


 വാട്സാപ് ഗ്രൂപിൽ നിന്ന് ഒരംഗത്തെ ഒഴിവാക്കിയാൽ ചിലപ്പോൾ ജയിൽ ശിക്ഷയും പിഴയും ലഭിച്ചേക്കുമെന്ന് സൗദി നിയമ വിദഗ്ധൻ അഹ്‌മദ് അജബ് ഓർമ്മപ്പെടുത്തി.

തന്നെ ഗ്രൂപിൽ നിന്ന് ഒഴിവാക്കിയത് മൂലം ഒരാൾക്ക് പ്രയാസം ഉണ്ടായതായി പരാതി നൽകിയാലാണ് ഇത്തരത്തിൽ ശിക്ഷ ലഭിക്കാൻ വകുപ്പുള്ളത്.
 
ഇത്തരത്തിൽ പരാതി നൽകി അത് ന്യായമാണെന്ന് ബോധ്യപ്പെട്ടാൽ ഡിലീറ്റാക്കിയ വ്യക്തിക്ക് ഒരു വർഷം തടവും 5 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്നതാണ്.

ഇത്തരത്തിൽ ഒരു വ്യക്തിയെ ഒഴിവാക്കുന്നത് അയാളെ പൊതു സമൂഹത്തിൽ അവഹേളിക്കുന്നതിനു തുല്യമാകുകയും അയാളുടെ സ്ഥാനത്തെ ഇകഴ്ത്തുന്നതാകുംബോഴുമാണ് പ്രശ്നം സംഭവിക്കുന്നത്.

വിവര സാങ്കേതി വിദ്യയിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള സൈബർ കുറ്റ കൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 3 ഖണ്ഡിക 5 പ്രകാരമാണു ശിക്ഷ ലഭിക്കുക.

ഒരാളെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ അത് അനുരഞ്ജ്നത്തിലൂടെ കൈകാര്യം ചെയ്യണമെന്നും അഹ്‌മദ് അജബ് ആഹ്വാനം ചെയ്യുന്നു.



Post a Comment

0 Comments