Flash News

6/recent/ticker-posts

അതിതീവ്ര മഴ മുന്നറിയിപ്പ്; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

Views
അതിതീവ്ര മഴ മുന്നറിയിപ്പ്; 
ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി 


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉന്നതതലയോഗം . വൈകിട്ട് 3.30 നാണ് യോഗം വിളിച്ചത് . മന്ത്രിമാര്‍,വിവിധ വകുപ്പ് മേധാവികള്‍,ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു . സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.

എറണാകുളം, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. പാലക്കാട് ,മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പലയിടത്തും മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മണ്ണിടിച്ചിലടക്കം വ്യാപക നാശ നഷ്ടങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവസ്ഥ വിദഗ്ധരരുമായി കൂടിക്കാഴ്ച നടത്തിയശേഷം മുഖ്യമന്ത്രി ഉന്നതലയോഗം വിളിച്ചിരുന്നത് 


Post a Comment

0 Comments