Flash News

6/recent/ticker-posts

ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചു

Views
ജമ്മുകശ്മീരിലെ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം ധിച്ചുവെന്ന് കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. കശ്മീരിലെ കുല്‍ഗാം ജില്ലയിലുള്ള പോംബായ്, ഗോപാല്‍പോറ ഗ്രാമങ്ങളിലാണ് ഏറ്റമുട്ടല്‍ ഉണ്ടായത്.

ഗോപാല്‍പോറയില്‍ പൊലീസും സൈന്യവും സിആര്‍പിഎഫ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഭീകരരെ നേരിടുന്നത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിക്കുകയും തുടര്‍ന്ന് പ്രദേശത്ത് പരിശോധനക്കെത്തുകയും ചെയ്തതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. മറഞ്ഞിരുന്ന ഭീകരര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. പോംബായ് മേഖലയില്‍ മൂന്ന് ഭീകരരെയും ഗോപാല്‍പോറയില്‍ ഒരാളെയുമാണ് വധിച്ചത്.


Post a Comment

0 Comments