Flash News

6/recent/ticker-posts

ഗ്യാസ് ചോർച്ചയുണ്ടായാൽ എന്ത് ചെയ്യണം...?!

Views


ഗ്യാസ് ചോർച്ചയെ കുറിച്ചും അഗ്നിബാധ തടയുന്നതിനെ കുറിച്ചും ഉപഭോക്താക്കൾക്ക് ഗ്യാസ് കമ്പനികളൊന്നും നിർദ്ദേശം നൽകാറില്ല. ഇതിനെ കുറിച്ച് ജനങ്ങളിൽ കൂടുതൽ അറിവും ഇല്ല, ഉള്ള അറിവ് ഇത്തരം സന്ദർഭങ്ങളിൽ പ്രയോഗിക്കാൻ തയ്യാറാകാനും ഭയക്കുന്നു എന്നതാണ് സത്യം.

        ഗ്യാസ് ഒരു തരത്തിലുള്ള മണവും ഇല്ലാത്ത ഒന്നാണ്. ലായനി രൂപത്തിലാണ് സിലിണ്ടറുകളിൽ ഗ്യാസ് നിറക്കുന്നത്. ചോർച്ച മനസ്സിലാകാൻ വേണ്ടിയാണ് ഗ്യാസിന് മണം നൽകിയിരിക്കുന്നത്.

ഗ്യാസ് ചോർച്ച മൂലം അപകടങ്ങൾ തടയാൻ ചെയ്യേണ്ട കാര്യങ്ങളിൽ ആദ്യത്തേത്  ഉടനെ കറണ്ട് സ്വിച്ചുകൾ ഓൺ ആക്കുകയോ ഓഫ് ആക്കുകയോ ചെയ്യരുത് എന്നുള്ളതാണ്.? അത് പോലെ തന്നെ ഗ്യാസ് ചോർച്ച സംശയിച്ചാൽ പെട്ടെന്ന് സിലിണ്ടർ റെഗുലേറ്റർ ഓഫ് ചെയ്യുകയും ജനലുകളും വാതിലുകളും തുറന്നിടുകയും ചെയ്യുക.

     ചോർച്ചയുള്ള സിലിണ്ടർ ഒരിക്കലും ഉരുട്ടിക്കൊണ്ടോ വലിച്ച് കൊണ്ടോ പോകരുത്. ഉയർത്തിടിച്ചേ കൊണ്ട് പോകാവൂ...
സിലിണ്ടറിന് തീപിടിച്ചാൽ ചെറിയ തോതിലാണെങ്കിൽ സിലിണ്ടറിനകത്തേക്ക് തീ പടരുന്നുണ്ടാകാം. ഈ അവസരത്തിൽ സിലിണ്ടർ പൊട്ടിത്തെറിക്കാനും വലിയ അപകടത്തിനും ഇടയാകും.എന്നാൽ, സിലിണ്ടറിന് പുറത്തേക്ക് തീ ആളിപ്പരുകയാണെങ്കിൽ സിലിണ്ടർ പൊട്ടാൻ സാധ്യതയില്ല. അന്നേരം അത് ഉയർപ്പിടിച്ച് പുറത്തേക്ക് കൊണ്ട് വെക്കാം.

അത് പോലെ, സിലിണ്ടറിൽ തീ പടരുമ്പോൾ കട്ടിയുള്ള നനഞ്ഞ തുണിയോ നനഞ്ഞ ചാക്കോ മുകളിലേക്കിട്ട് കൊടുത്താൽ തീ അണഞ്ഞ് പോകും.പുറത്തേക്ക് വരുന്ന ലിക്വിഡ് പെട്രോളിയം ഓക്സിജൻ്റെ സഹായത്തോടെയാണല്ലോ കത്തുന്നത്. അതിനാൽ ഓക്സിജൻ്റെ സാന്നിദ്ധ്യം ഇല്ലാതാക്കണം. അതിന് നനഞ്ഞ ചാക്ക് മുകളിലിട്ടാൽ മതിയാകും.
        ഇത്തരം സാഹചര്യങ്ങൾ നമുക്ക് വരാതിരിക്കട്ടെ... വന്ന് കഴിഞ്ഞാൽ  സഹായത്തിനായി 1906 നമ്പറിൽ വിളിക്കാവുന്നതാണ്.


Post a Comment

0 Comments