Flash News

6/recent/ticker-posts

മലപ്പുറത്തെ പാത നവീകരണത്തിന് വമ്പൻ പദ്ധതിയുമായി മന്ത്രി റിയാസ്

Views
മലപ്പുറത്തെ പാതകള്‍ നവീകരിക്കാന്‍ വമ്പൻ പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

വികസന പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ജില്ലയിലെ ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ നിര്‍ണായ തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്ന് മന്ത്രി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണനെ നോഡല്‍ ഓഫിസറായി നിയോഗിച്ചു. ദേശീയപാത, മലയോരപാത, തീരദേശ ഹൈവേ എന്നിവ മലപ്പുറം ജില്ലയുടെ പ്രധാന വികസന പദ്ധതികളാണെന്നും, എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ഈ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനമായെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണനെ നോഡല്‍ ഓഫിസറായി നിയോഗിച്ചു. മലപ്പുറം ജില്ലയിലെ ഡിസ്ട്രിക്റ്റ് ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

നാടുകാണി-പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവൃത്തി സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാന്‍ നോഡല്‍ ഓഫീസര്‍ക്ക് യോഗത്തില്‍ വെച്ച്‌ തന്നെ നിര്‍ദ്ദേശി നല്‍കിയിട്ടുണ്ട്. തടസ്സങ്ങള്‍ നീക്കി എത്രയും വേഗം പ്രവൃത്തി പൂര്‍ത്തീകരിക്കാനാവശ്യമായ ഇടപെടല്‍ നടത്തും. എം.എല്‍.എമാരുടെ സഹായത്തോടെ ആവശ്യമായ മേഖലകളില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കും.

ദേശീയപാത, മലയോരപാത, തീരദേശ ഹൈവേ എന്നിവ മലപ്പുറം ജില്ലയുടെ പ്രധാന വികസന പദ്ധതികളാണ്. എല്ലാ വകുപ്പുകളുടെയും ഏകോപനത്തോടെ ഈ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടണ്ട്. വളാഞ്ചേരി, കോട്ടക്കല്‍ നഗരങ്ങളിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. മഴ പൂര്‍ണമായും മാറിയതിനു ശേഷം നടത്താന്‍ ബാക്കിയുള്ള ചെറിയ പ്രവൃത്തികള്‍ കൂടി പൂര്‍ത്തീകരിച്ച്‌ എടപ്പാള്‍ മേല്‍പ്പാലം നാടിന് സമര്‍പ്പിക്കും.

എം.എല്‍.എമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.നന്ദകുമാര്‍, ഡോ.കെ.ടി ജലീല്‍, എ.പി അനില്‍കുമാര്‍, കെ.പി.എ മജീദ്, ടി.വി ഇബ്രാഹിം, പി അബ്ദുള്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, പി ഉബൈദുള്ള, അഡ്വ.യു.എ ലത്തീഫ്, പി.വി അന്‍വര്‍, കുറുക്കോളി മൊയ്തീന്‍, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി സാംബശിവറാവു, നോഡല്‍ ഓഫീസര്‍ എസ്. സുഹാസ് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേം കൃഷ്ണന്‍, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ അരുണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments