Flash News

6/recent/ticker-posts

ഷൂസിൽ ബിയർ ഒഴിച്ച് കുടിച്ച് സ്റ്റോണിസും വെയ്ഡും; കന്നിക്കപ്പിന്റെ വിജയാഹ്ലാദം ഓസ്‌ട്രേലിയൻ ടീം വേറിട്ടതാക്കിയത് ഇങ്ങനെ :

Views

ഷൂസിൽ ബിയർ ഒഴിച്ച് കുടിച്ച് സ്റ്റോണിസും വെയ്ഡും; കന്നിക്കപ്പിന്റെ വിജയാഹ്ലാദം ഓസ്‌ട്രേലിയൻ ടീം വേറിട്ടതാക്കിയത് ഇങ്ങനെ :


ദുബായ്: 2007 ൽ ടി 20 ലോകകപ് തുടങ്ങുമ്പോൾ ഫേവ്‌റേറ്റുകളായിരുന്നു ഓസ്‌ട്രേലിയ.പക്ഷെ ഒരു പ്രതീക്ഷയും നൽകാതെ എത്തിയ ഇന്ത്യക്ക് മുന്നിൽ അന്ന് ഓസീസിന്റെ പോരാട്ടം അവസാനിച്ചു.അതിനുശേഷം കുട്ടി ക്രിക്കറ്റിന്റെ കീരീടം ഓസ്‌ട്രേലിയയ്ക്ക് കിട്ടാക്കനിയായി തുടർന്നു. വർഷങ്ങൾ നീണ്ട ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് കഴിഞ്ഞ ദിവസം ദുബായിൽ യാഥാർത്ഥ്യമായത്.

 വീഡിയോ.





കാത്തിരുന്നത് കിട്ടിയ കപ്പിന്റെ ആഹ്ലാദത്തിൽ മതിമറക്കുന്ന ഓസ്‌ട്രേലിയൻ ടീമിനെയായിരുന്നു ഡ്രസിങ്ങ് റൂമിൽ കണ്ടത്.അതിൽ ഏറ്റവും വേറിട്ട നിന്ന ആഘോഷം സ്റ്റോണിസിന്റെയും മാത്യു വെയ്ഡിന്റെയുമായിരുന്നു.ഈ വീഡിയോ ഇപ്പൊ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയിൽ ഓസീസ് താരങ്ങളായ മാത്യൂ വെയ്ഡും മാർക്കസ് സ്റ്റോയ്നിസും വിജയാഘോഷത്തിനിടയിൽ ഷൂസിൽ ബിയർ ഒഴിച്ച് കുടിക്കുന്നതാണ് കാണാൻ കഴിയുക.
കിരീടനേട്ടത്തിന് ശേഷം ഡ്രസിങ് റൂമിൽ എത്തിയ ഓസീസ് സംഘം വിജയം ആഘോഷിക്കുന്നതിനിടയിൽ ടീമിലെ വിക്കറ്റ് കീപ്പറായ വെയ്ഡ് താൻ കാലിൽ ഇട്ടിരുന്ന ഷൂ ഊരുകയും തുടർന്ന് അതിലേക്ക് ബിയർ ഒഴിച്ച് കുടിക്കുകയും ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ താരത്തിന്റെ കൈയിൽ നിന്നും അതേ ഷൂ വാങ്ങിയ മാർക്കസ് സ്റ്റോയ്നിസും ബിയർ ഷൂവിലേക്ക് ഒഴിച്ച് കുടിക്കുകയാണ് ചെയ്തത്.

ഫൈനൽ പോരാട്ടത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം ഏഴ് പന്തുകൾ ബാക്കി നിർത്തിയാണ് ഓസീസ് മറികടന്നത്. സ്‌കോർ :ന്യൂസിലൻഡ് 20 ഓവറിൽ 172/4, ഓസ്ട്രേലിയ 18.5 ഓവറിൽ 173/2.



Post a Comment

0 Comments