Flash News

6/recent/ticker-posts

ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗതമന്ത്രി; എത്രരൂപ വര്‍ധിപ്പിക്കണമെന്ന് ഉടന്‍ തീരുമാനിക്കും

Views

സംസ്ഥാനത്ത് : ബസ് ചാർജ് കൂട്ടും. നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ബസ് ഉടമകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്ന് അവർക്കും ബോധ്യമുണ്ട്. അവരുടെ ആവശ്യങ്ങൾ വിദ്യാർഥികൾ അടക്കമുള്ള പൊതുജനങ്ങൾക്ക് അമിതഭാരമുണ്ടാക്കാതെ എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ പരിശോധിച്ചുവരുന്നത്. പരിഷ്കരിച്ച ബസ് ചാർജ് എന്നുമുതൽ നടപ്പിലാക്കണമെന്ന് ഉടൻ തന്നെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.


മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 ആയി ഉയർത്തണമെന്നും കിലോമീറ്റർ ചാർജ് 90 പൈസയിൽ നിന്ന് 1 രൂപയായി വർധിപ്പിക്കണമെന്നുമാണ് ബസ് ഉടമകൾ പ്രധാനമായും ഉന്നയിച്ച ആവശ്യം. വിദ്യാർഥികൾക്കുള്ള മിനിമം ചാർജ് 1 രൂപയിൽ നിന്ന് ആറ് രൂപയായി വർധിപ്പിക്കണമെന്ന ആവശ്യവും ബസ് ഉടമകൾ സർക്കാരിന് മുന്നിൽവച്ചിട്ടുണ്ട്. രാമചന്ദ്രൻ കമ്മീഷനുമായും മുഖ്യമന്ത്രിയും ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം വൈകാതെ കൈക്കൊള്ളാനാണ് ഇന്നത്തെ യോഗത്തിൽ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.


Post a Comment

0 Comments