Flash News

6/recent/ticker-posts

ലാക്ക് പാലിച്ച് സുരേഷ് ഗോപി :തൃശൂരിന്റെ വികസനത്തിന് എംപി ഫണ്ടിൽ നിന്ന് ഒരു കോടി : നന്ദിയറിയിച്ച് മേയർ.

Views
തൃശൂർ : തൃശൂർ നഗരത്തിന്റെ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും സഹായം അനുവദിച്ച സുരേഷ് ഗോപിക്ക് നന്ദിയറിയിച്ച് തൃശൂർ മേയർ എം കെ വർഗീസ്. തൃശൂർ നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് സുരേഷ് ഗോപി അനുവദിച്ചത്. ഇതിന് തൃശൂർ പൗരാവലിയുടേയും കോർപ്പറേഷന്റെയും പേരിൽ നന്ദിയറിയിക്കുന്നതായി മേയർ വ്യക്തമാക്കി.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തൃശൂർ നഗരത്തിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി ജനങ്ങൾക്ക് വാക്ക് നൽകിയിരുന്നു. തുടർന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ജില്ലയ്‌ക്ക് വേണ്ടി അദ്ദേഹം നിരവധി കാര്യങ്ങൾ ചെയ്തു. നഗരത്തിന്റെ വികസനത്തിന് വേണ്ടിയാണ് എംപി ഫണ്ടിൽ നിന്നും സഹായം അനുവദിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ശക്തൻ  നഗറിലെ പച്ചക്കറി മീൻ മാർക്കറ്റ് കോംപ്ലക്‌സുകളുടെ സമഗ്ര വികസനത്തിനുള്ള പ്രൊജക്ട് കോർപ്പറേഷൻ തയ്യാറാക്കി സുരേഷ് ഗോപിക്ക് നൽകിയിട്ടുണ്ട്.


Post a Comment

0 Comments