Flash News

6/recent/ticker-posts

ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു

Views
കൊച്ചി : ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിന് തീപിടിച്ചു.ഇടപ്പള്ളി  കുന്നുംപുറത്താണ് തീപിടുത്തമുണ്ടായത്. മുകൾനിലയിൽ ലോഡ്ജും താഴെ ഹോട്ടലും പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു.
ഒരു മണിക്കൂറിനുള്ളിൽ  നാലു നിലകളിലേക്കും തീ പടർന്നിരുന്നു.തീ ഉയരുന്നതിനിടെ കെട്ടിടത്തിൽ ഉണ്ടായിരുന്നവരിൽ രണ്ടുപേർ രക്ഷപ്പെടാനായി താഴേക്ക് ചാടി. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് ഉടനെ സ്ഥലത്തെത്തിയിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


Post a Comment

0 Comments