Flash News

6/recent/ticker-posts

ദേശീയ ഗുസ്തിതാരം നിഷ ദാഹിയയും സഹോദരനും വെടിയേറ്റ് മരിച്ചു

Views


ദില്ലി: ദേശീയ ഗുസ്തി താരം നിഷ ദഹിയയും സഹോദരനും അഞ്ജാതരുടെ വെടിയേറ്റ് മരിച്ചു. ഹരിയാനയിലെ സോണിപത്തിലെ സുശീല്‍ കുമാര്‍ ഗുസ്‌തി അക്കാഡമിയിലാണ് സംഭവം എന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്‌തു. പരിക്കേറ്റ മാതാവ് ധാന്‍പതിയുടെ നില ഗുരുതരമാണ്. റോത്തക്കിലെ പിജിഐ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നിഷ ദഹിയയുടെയും സഹോദരന്‍ സൂരജിന്‍റേയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സോണിപ്പത്തിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. വെടിവെപ്പിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സെര്‍ബിയയിലെ ബെല്‍ഗ്രേഡില്‍ നടന്ന അണ്ടര്‍ 23 ലോക ചാമ്പ്യന്‍ഷിപ്പില്‍ 65 കിലോ വിഭാഗത്തില്‍ നിഷ ദഹിയ വെങ്കല മെഡല്‍ നേടിയിരുന്നു. ചാമ്പ്യന്‍ഷിപ്പിലെ മികവിന് നിഷ ഉള്‍പ്പടെയുള്ള വനിതാ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിന്ദിച്ചിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments