Flash News

6/recent/ticker-posts

പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നടന്‍ ജോജുവിനെതിരെ കേസ്

Views

കൊച്ചി: പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് നടന്‍ ജോജു ജോര്‍ജിനെതിരെ കേസ്. മരട് പോലീസാണ് നടനെതിരെ കേസെടുത്തത്.

കോണ്‍ഗ്രസ് റോഡ് ഉപരോധ സമരത്തിനിടെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് ആളുകളുമായി ഇടപഴകിയതിനാണ് കേസ്. കേസില്‍ ജോജു 500 രൂപ പിഴയും ഒടുക്കണം.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാന്‍ നല്‍കിയ പരാതിയിലാണ് നടപടി.

ഇതിനിടെ, രണ്ടാം പ്രതി ജോസഫിന്റെ അപേക്ഷ പ്രോസിക്യൂട്ടറുടെ വാദത്തിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ജോസ്ഫ് ആദ്യം നല്‍കിയ ജാമ്യേപക്ഷ തള്ളിയിരുന്നു. ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഇന്ധനവില വര്‍ദ്ധനവിനെതിരായ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ ആയിരുന്നു പ്രതിഷേധവുമായി ജോജു ജോര്‍ജ്ജ് രംഗത്തെത്തിയത്.


Post a Comment

0 Comments