Flash News

6/recent/ticker-posts

തിരൂരിൽ മൃതദേഹ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചുവെന്നു പരാതി

Views

തിരൂർ : മൃതദേഹാവശിഷ്ടങ്ങൾ നായ കടിച്ചു പറിച്ചു. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് തെരുവ് നായ കടിച്ചു പറിച്ചത്.

പോസ്റ്റ് മോർട്ടത്തിന് ശേഷമുള്ള അവശിഷ്ടങ്ങൾ മോർച്ചറിയ്‌ക്ക് പുറത്ത് സൂക്ഷിച്ചിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. നാട്ടുകാർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറത്തുവരുന്നത്.

ജീവനക്കാരുടെ വീഴ്ച മൂടിവെക്കാൻ ആശുപത്രി അധികൃതർ ശ്രമിക്കുന്നതായി നാട്ടുകാർ ആരോപിച്ചു.
 


Post a Comment

0 Comments