Flash News

6/recent/ticker-posts

സൗദിയിൽ മദീന സിയാറത്ത്‌ കഴിഞ്ഞ് ജിദ്ധയിലേക്ക് മടങ്ങവേ കാർ ഒട്ടകവുമായി ഇടിച്ച സംഭവം; പുകയൂർ സ്വദേശിയായ കാർ ഡ്രൈവറും മരിച്ചു..!

Views
മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം മദീന - ജിദ്ധ റോഡിൽ റാബിഖില്‍ വെച്ച് ഒട്ടകത്തിലിടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഡ്രൈവറും മരിച്ചു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മലപ്പുറം പുകയൂര്‍ സ്വദേശി അബ്ദുല്‍ റഊഫ് കൊളക്കാടനാണ്​ (37) മരിച്ചത്​. മൂന്ന് മക്കളുണ്ട്. ഇദ്ദേഹം എട്ട് വര്‍ഷത്തോളമായി ശറഫിയയിലെ മൗലവി ജനറല്‍ സര്‍വിസില്‍ ജീവനക്കാരനായിരുന്നു.  സംഭവത്തിൽ ഇദ്ദേഹം അടക്കം 6 പേര്‍ക്ക് പരിക്കേറ്റിരുന്നു.

വീഡിയോ കാണുക




അപകടത്തില്‍ മലപ്പുറം തുവ്വൂര്‍ സ്വദേശി ആലക്കാടന്‍ റിഷാദ് അലി നേരത്തെ മരിച്ചിരുന്നു. പരിക്കേറ്റ റിഷാദ് അലിയുടെ ഭാര്യ ഫര്‍സീന ചേരുംകുഴിയില്‍, വട്ടിപ്പറമ്പത്ത് റംലത്ത് എന്നിവര്‍ ജിദ്ദ നോര്‍ത്ത് അബ്ഹൂര്‍ കിങ് അബ്ദുള്ള മെഡിക്കല്‍ കോംപ്ലക്സ്‌ ആശുപത്രിയിലും മുഹമ്മദ് ബിന്‍സ് റാബിഖ് ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്. റാബിഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിഷാദ് അലിയുടെ മൂന്നര വയസ്സായ മകള്‍ അയ്മിന്‍ റോഹ, റിന്‍സില എന്നിവര്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്.

മദീന സന്ദര്‍ശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുന്ന വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ഞായറാഴ്ച രാത്രി 7.30 ഓടെ റാബിഖില്‍ അപകടത്തില്‍ പെടുകയായിരുന്നു.



Post a Comment

0 Comments