Flash News

6/recent/ticker-posts

പുതുചരിത്രം കുറിച്ച്‌ മരക്കാര്‍; റിലീസിന് മുന്‍പേ 100 കോടിക്ലബ്ബില്‍ ഇടം നേടി.

Views
പുതുചരിത്രം കുറിച്ച്‌ മരക്കാര്‍;
റിലീസിന് മുന്‍പേ 100 കോടി
ക്ലബ്ബില്‍ ഇടം നേടി

തിരുവനന്തപുരം: റിലീസിന് മുന്‍പ് 100 കോടി ക്ലബ്ബില്‍ ഇടം നേടി ചരിത്ര സിനിമ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

റിസര്‍വേഷനിലൂടെ മാത്രം 100 കോടി നേടി. റിലീസിലും മരക്കാര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്. ലോകമെമ്ബാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാര്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ലോകമെമ്ബാടുമുള്ള പ്രീബുക്കിംഗ് കളക്ഷനില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയതെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. അങ്ങനെയാണ് റിസര്‍വേഷനിലൂടെ മാത്രമായി മരക്കാര്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. നാളെ കുഞ്ഞാലിയുടേയും മലയാള സിനിമയുടേയും ചരിത്ര ദിവസമാണെന്ന് മോഹന്‍ലാലും ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. മലയാളത്തില്‍ ഒരു സിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതല്‍ റിലീസിങ് സെന്ററുകളാണ് മരക്കാര്‍ നേടിയത്. കേരളത്തില്‍ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതില്‍ 626 സ്‌ക്രീനുകളിലും നാളെ മരക്കാര്‍ ആണ് റിലീസ് ചെയ്യുന്നത്. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളില്‍ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്ബാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളില്‍ ഒരു മലയാള സിനിമ പ്രദര്‍ശനത്തിന് ഇടം നേടുന്നത്.

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് മരക്കാര്‍ നാളെ തീയേറ്ററുകളില്‍ എത്തുന്നത്. കഴിഞ്ഞ വര്‍ഷം റിലീസിന് എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാര്‍. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങീ വന്‍ താരനിരയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.




Post a Comment

0 Comments