Flash News

6/recent/ticker-posts

ഡിസംബർ 13 മുതൽ യൂണിഫോം നിർബന്ധം; 8 മുതൽ സ്പെഷൽ സ്കൂളുകൾ തുറക്കാം

Views
തിരുവനന്തപുരം∙ ഡിസംബർ 13 മുതൽ സ്കൂളുകളിൽ യൂണിഫോം നിർബന്ധമാക്കും. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണിതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന സ്പെഷൽ സ്കൂളുകളും ഹോസ്റ്റലുകളും എട്ടു മുതൽ തുറക്കാം. പൊതുവിദ്യാലയങ്ങൾക്ക് ബാധകമായ മാനദണ്ഡങ്ങൾ പാലിക്കണം.
പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്കൂളുകളിൽ എത്താം. പ്ലസ് വൺ സീറ്റ് കുറവുള്ള താലൂക്കുകളുടെ എണ്ണവും മന്ത്രി പുറത്തുവിട്ടു. മൊത്തം 21 താലൂക്കുകളിലാണ് സീറ്റ് കുറവുള്ളത്. 21 താലൂക്കുകളിൽ നൽകേണ്ട ആകെ ബാച്ചുകൾ 72 ആണ്. ഒരു സയൻസ് ബാച്ചും 61 ഹ്യുമാനിറ്റീസ് ബാച്ചും 10 കൊമേഴ്സ് ബാച്ചുമാണ് അനുവദിക്കുന്നത് എന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.


Post a Comment

0 Comments