Flash News

6/recent/ticker-posts

സംസ്ഥാനത്ത് വാക്സിനെടുക്കാത്ത അധ്യാപക, അനധ്യാപകർ 1707, കൂടുതൽ മലപ്പുറം ജില്ലയിൽ

Views


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിനെടുക്കാത്ത അധ്യാപക, അനധ്യാപകരായി 1707 പേരുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഏറ്റവും കൂടുതൽ പേർ വാക്സിനെടുക്കാനുള്ളത് മലപ്പുറത്താണ്. 201 പേർ. വാക്സിൻ എടുക്കാത്ത അധ്യാപകരിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 200 പേർ. അനധ്യാപകർ 23. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗത്തിലായി 1255 പേരും വാക്സിനെടുക്കാനുണ്ട്

ഇതിൽ അധ്യാപകർ 1066ഉം അനധ്യാപകർ 189ഉം ആണ്. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 229 അധ്യാപകരും വാക്സിനെടുക്കാനുണ്ട്. തിരുവനന്തപുരം -110, കൊല്ലം -90, പത്തനംതിട്ട -51, ആലപ്പുഴ -89, കോട്ടയം -74, ഇടുക്കി -43, എറണാകുളം -106, തൃശൂർ -124, പാലക്കാട് -61, കോഴിക്കോട് -151, വയനാട് -29, കണ്ണൂർ -90, കാസർകോട് -36 എന്നിങ്ങനെയാണ് ബാക്കിയുള്ള ജില്ലകളിൽ വാക്സിനെടുക്കാനുള്ളവർ.

വാക്സിൻ എടുക്കാത്ത അധ്യാപകർക്ക് എല്ലാ ആഴ്ചയും ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നർബന്ധമാക്കി. ഇതിനൊന്നും സഹകരിക്കാത്തവർ ശമ്പളമില്ലാതെ അവധിയിൽ പ്രവേശിക്കണം. വാക്സിനെടുക്കാത്ത അധ്യാപകരുടെ പേരുകൾ പുറത്തുവിടില്ലെന്നും മാധ്യമങ്ങളാണ് അത്തരത്തിൽ വാർത്ത നൽകിയതെന്നും മന്ത്രി പറഞ്ഞു. അധ്യാപകരുടെ പട്ടിക സർക്കാറിന്‍റെ കൈയിലുണ്ട്.

കൂടാതെ, സംസ്ഥാനത്ത് 72 പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാനും തീരുമാനിച്ചു. 10 കോമേഴ്സ് ബാച്ചുകളും ഒരു സയൻസ് ബാച്ചും 61 ഹ്യൂമാനിറ്റീസ് ബാച്ചുമാണ് അധികമായി അനുവദിക്കുക. ഡിസംബർ 13 മുതൽ കുട്ടികൾ യൂനിഫോം ധരിച്ച് സ്കൂളുകളിൽ ഹാജരാകണമെന്നും മന്ത്രി പറഞ്ഞു.  


Post a Comment

0 Comments