Flash News

6/recent/ticker-posts

ഒരു പെൺകുട്ടിക്ക് 18 ആം വയസ്സിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്ത്കൊണ്ട് പങ്കാളിയെ കണ്ടെത്തിക്കൂടാ: ഉവൈസി

Views
പെൺകുട്ടികളുടെ വിവാഹപ്രായം 18വയസ്സിൽ നിന്നും 21 ആക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദീൻ ഉവൈസി എം.പി. ഒരു പെൺകുട്ടിക്ക് 18 ആം വയസ്സിൽ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാമെങ്കിൽ എന്ത്കൊണ്ട് ആ പ്രായത്തിൽ തന്റെ പങ്കാളിയെ തെരഞ്ഞെടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം ചോദിച്ചു.

" പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ രക്ഷാകർത്താവ് ചമയലിന്റെ ഉദാഹരണമാണ് ഇത്. 18 ആം വയസ്സിൽ ഒരു ഇന്ത്യൻ പൗരന് കച്ചവടം തുടങ്ങാനും, കരാറുകൾ ഒപ്പിടാനും പ്രധാനമന്ത്രിയെയും എം.പി യെയും എം.എൽ.എ.യെയും തെരഞ്ഞെടുക്കാൻ കഴിയും. ആൺകുട്ടികളുടെ വിവാഹപ്രായം 21 ൽനിന്നും 18 വയസ് ആക്കണമെന്നാണ് എന്റെ അഭിപ്രായം."

സ്ത്രീകളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് ഉവൈസി വിമർശിച്ചു. ഇന്ത്യയിൽ ശൈശവ വിവാഹം ക്രിമിനൽ നിയമങ്ങൾ കൊണ്ടല്ല കുറഞ്ഞതെന്നും പകരം വിദ്യാഭ്യാസം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 14 വയസ്സിന് ശേഷം കല്യാണം അനുവദിക്കുന്ന നിരവധി സ്റ്റേറ്റുകൾ അമേരിക്കയിലുണ്ടെന്നും ഉവൈസി പറഞ്ഞു.


Post a Comment

0 Comments