Flash News

6/recent/ticker-posts

വ്യത്യസ്തമായ ഹിമാലയ യാത്ര അർബാനയുന്തി’ തിരൂരിൽ നിന്നും 2 യുവാക്കൾ

Views
തിരൂർ: ഉന്തുവണ്ടിയിൽ സാധനങ്ങളുമായി വഴിയിൽ കാണുന്ന ചിത്രങ്ങളും വരച്ച് ഹിമാലയത്തിലേക്കു യാത്ര ചെയ്യുകയാണ് 2 യുവാക്കൾ. വൈലത്തൂർ ഈങ്ങാപടലിൽ മുസ്തഫയും കുറ്റിപ്പുറം കുണ്ടുതടത്തിൽ ശ്രീരാഗുമാണ് ആരും പരീക്ഷിക്കാത്ത ഒരു ഹിമാലയ യാത്ര നടത്തുന്നത്. ഭക്ഷണത്തിനുള്ള അരിയും മറ്റു സാധനങ്ങളും വസ്ത്രങ്ങളുമെല്ലാമാണ് അർബാനയിൽ ഉള്ളത്.
തിരൂർ ഫൈൻ ആർട്സ് കോളജിൽ സഹപാഠികളായിരുന്ന ഇരുവരും വഴിയിൽ കാണുന്ന കാഴ്ചകൾ ചിത്രങ്ങളായി വരച്ചു സൂക്ഷിക്കുകയും ചെയ്യും. ആവശ്യക്കാരെത്തിയാൽ അവരുടെ ചിത്രങ്ങളും വരച്ചു നൽകും. ഇതുവഴി ലഭിക്കുന്ന വരുമാനമാണ് യാത്രയുടെ ചെലവിനായി ഉപയോഗിക്കുന്നത്. 30 ദിവസം കൊണ്ട് ഹിമാലയത്തിനു ചുവട്ടിൽ എത്തുമെന്നാണ് പ്രതീക്ഷ.


Post a Comment

0 Comments