Flash News

6/recent/ticker-posts

2022നെ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങള്‍, പൊട്ടിപ്പുറപ്പെടുന്നത് മാരക വൈറസ്; ബാബ വാംഗയുടെ പ്രവചനങ്ങൾ

Views
സോഫിയ: 2022 പിറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. എന്നാല്‍ ഈ വര്‍ഷം അത്ര നല്ലതല്ലെന്നും വന്‍ ദുരന്തങ്ങള്‍ തേടിയെത്തുമെന്നുമാണ് പ്രവചനം. വാംഗ മുത്തശ്ശിയുടെ പ്രവചനം ഇതുവരെ തെറ്റാത്തതു കൊണ്ട് ഈ വര്‍ഷം സംബന്ധിച്ചുള്ള അവരുടെ പ്രവചനങ്ങളില്‍ പലരും ആശങ്കയിലാണ്. ബള്‍ഗേറിയയില്‍ 1996ല്‍ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളിലാണ് 2022 അത്ര നല്ല വര്‍ഷമല്ലെന്ന വെളിപാടുകളുള്ളത്. പുതുവര്‍ഷത്തില്‍ അന്യഗ്രഹ ജീവികള്‍ ഭൂമിയെ ആക്രമിക്കുമെന്നും മാരകമായ വൈറസ് പൊട്ടിപ്പുറപ്പെടുമെന്നുമാണ് സുപ്രധാന പ്രവചനം. പ്രകൃതി ക്ഷോഭങ്ങള്‍ ഏഷ്യയേയും ഓസ്ട്രേലിയയേയും ബാധിക്കുമെന്നുമാണ് സൂചന. മുത്തശ്ശി ഇന്നുവരെ പറഞ്ഞതെല്ലാം ഫലിച്ചിട്ടുണ്ടെന്നതാണ് പ്രത്യേകത.

ബള്‍ഗേറിയയില്‍ ഏറെ പ്രശസ്തയാണ് ബാബാ വാംഗയെന്ന വിളിപ്പേരുള്ള വാംഗേരിയ ഗുസ്തേറോവ. 85-ാം വയസ്സിലും നല്ല ഓര്‍മ്മശക്തിയുണ്ടായിരുന്ന മുത്തശ്ശി തന്റെ 12-ാം വയസ്സിലാണ് ആദ്യ പ്രവചനം നടത്തിയത്. വലിയ കൊടുങ്കാറ്റുണ്ടാകുമെന്നായിരുന്നു സത്യമായി തീര്‍ന്ന ആദ്യ പ്രവചനം. മരിക്കുംമുന്നേ 5079 വര്‍ഷം വരെയുള്ള പ്രവചനം നടത്തിയിട്ടാണ് ബാബാ വാംഗ മണ്‍മറഞ്ഞത്. ആ വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നാണ് വാംഗ രേഖപ്പെടുത്തിയത്.

ലോകത്തെ പിടിച്ചുലച്ച അമേരിക്കയുടെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, ബ്രിട്ടനിലെ ഡയാനാ രാജകുമാരിയുടെ അപകട മരണം, സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, ഏറ്റവു മൊടുവില്‍ ബ്രക്സിറ്റ് അടക്കം ബാബ വാംഗ പ്രവചിച്ചിരുന്നു എന്നതാണ് ഏവരേയും അമ്പരപ്പിക്കുന്നത്.

ലോകം അമ്പരപ്പിക്കുന്ന ജലക്ഷാമമാണ് നേരിടാന്‍ പോകുന്നതെന്ന് ചെറുപ്പത്തിലേ തന്നെ വാംഗ പ്രവചിച്ചിരുന്നു. ഇന്ത്യയില്‍ പാടശേഖരങ്ങളെ ആക്രമിക്കുന്ന വെട്ടുകിളി ശല്യത്തെ കുറിച്ചും വാംഗ പ്രവചിച്ചിരുന്നു. ലോകത്തെ നിരീക്ഷിക്കാന്‍ അന്യഗ്രഹജീവികളെത്തുമെന്നും അവര്‍ ഓമൂആമുവാ എന്ന വാഹനത്തിലാണ് ഭൂമിയെ നിരീക്ഷിക്കുകയെന്നും വാംഗയുടെ പ്രവചന രേഖയിലുണ്ട്.


Post a Comment

1 Comments

  1. അന്യഗൃഹജീവികളുടെ ഭൂമിസന്ദർശനം ഒരു നല്ല കാര്യമായും അവരുടെ സന്ദർശനം ഒരു ഭാഗ്യമായും അന്യഗൃഹജീവികളെ നമ്മുടെ അതിഥികളായും കാണണം . ഭയപ്പെടാനൊന്നും തന്നെയില്ല . ഭയം വേണ്ട , ജാഗ്രത മതി .

    ReplyDelete