Flash News

6/recent/ticker-posts

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍; രാജ്യത്ത് മൊത്തം രോഗികള്‍ 21

Views

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍; രാജ്യത്ത് മൊത്തം രോഗികള്‍ 21    

              കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ രാജ്യത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ഒമ്പത് പേർക്കും മഹാരാഷ്ട്രയിൽ ഏഴ് പേർക്കും ഡൽഹിയിൽ ഒരാൾക്കും ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചു.

രാജസ്ഥാനിലെ ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് അംഗങ്ങൾക്കാണ് രോഗം ബാധിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കഴിഞ്ഞ മാസം 25-ന് എത്തിയവരാണ് ഈ കുടുംബം. ദക്ഷിണ ആഫ്രിക്കയിൽ നിന്ന് ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്പൂരിലെത്തിയത്.മഹാരാഷ്ട്രയിലെ ചിഞ്ച് വാഡിൽ നിന്നുള്ള ആറു പേർക്കും പുണെയിൽ നിന്നുള്ള ഒരാൾക്കുമാണ് ഇന്ന് രോഗം കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ കോവിഡിന്റെ പുതിയ വകേഭദമായ ഒമിക്രോൺ ഇതോടെ ഇന്ത്യയിൽ 21 പേർക്ക് സ്ഥിരീകരിച്ചു.


Post a Comment

0 Comments