Flash News

6/recent/ticker-posts

യു.എ.ഇയില്‍ കോവിഡ് കേസുകള്‍ വീണ്ടും മേലോട്ട്, ഇന്ന് 2,426 പുതിയ കേസുകള്‍

Views


യു.എ.ഇ:  യു.എ.ഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധനവ്. ആകെ 2,426 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 875 പേർ രോഗമുക്തി നേടിയതായും യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്ന് രണ്ടു മരണങ്ങളും റിപ്പോർട്ട് ചെയ്തു. 7,61,937 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 747,055 പേർ രോഗമുക്തി നേടി. ഇതുവരെ 2,164 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. ഇന്ന് 435,593 കോവിഡ് പരിശോധനകളാണ് യു.എ.ഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 



Post a Comment

0 Comments