Flash News

6/recent/ticker-posts

വേങ്ങര പറപ്പൂർ കാട്ട്യേക്കാവിൽ വൃക്ഷ പൂജയും കൊടിമര ഘോഷയാത്രയും ഡിസംബർ 3,4 തിയ്യതികളിൽ നടക്കും.

Views
പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്രത്തിൽ
ശ്രീ കിരാതമൂർത്തി ദേവന് 
കൊടിമരം തയ്യാറാക്കുന്നതിന്റെ മുന്നോടിയായി
വൃക്ഷ പരിഗ്രഹവും വൃക്ഷ പൂജയും
മരം മുറിക്കലും
2021 ഡിസംബർ 3,4 തിയ്യതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചിറ്റാരി പാലക്കോൾ നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലും, ക്ഷേത്രം മാർഗ്ഗദർശി അഗസ്ത്യമല
എൻ എൻ രാജീവ്‌ജിയുടെ നേതൃത്വത്തിലുമായി നടക്കും 

ദേവപ്രശ്ന വിധി പ്രകാരം ക്ഷേത്രത്തിലെ രണ്ടാമത്തെ  കൊടിമരത്തിന് വേണ്ടിയുള്ള മരം മുറിക്കൽ ചടങ്ങുകൾ രണ്ട് ദിവസങ്ങളിലായി പറപ്പൂർ പാലാണി വൈദ്യർപടിയിൽ നടക്കും. ആദ്യ ദിവസമായ ഡിസംബർ 3ന് വൈകുന്നേരം വൃക്ഷ പരിഗ്രഹം, ആദിവാസ ഹോമം, അനുജ്ഞ പ്രാർത്ഥന, ബലികാപ്പ് കെട്ടൽ എന്നിവയും അടുത്ത ദിവസം ഡിസംബർ 4ന് രാവിലെ 9.30ന് വൃക്ഷപൂജ, ശില്പി സ്വീകരണം, ആയുധ പൂജ, എന്നിവക്ക് ശേഷം മരം മുറിക്കലും തുടർന്ന് രണ്ട് മണിയോട് കൂടി വാദ്യഘോഷങ്ങളുടെയും താലപ്പൊലി കളുടേയും അകമ്പടിയോടെ ഭക്തജനങ്ങളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് കൊടിമരം ഘോഷയാത്രയായി കൊണ്ടുവരുന്നതാണ്.

കൊടിമരം മുറിക്കൽ കർമ്മം ക്ഷേത്ര ആചാരവിധികളോടെ നടക്കുമെന്ന് പറപ്പൂർ കാട്ട്യേക്കാവ് ഭഗവതി കിരാതമൂർത്തി ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് രവിനാഥ് ഇന്ദ്രപ്രസ്ഥം,കോർഡിനേറ്റർ ജയേഷ് പി എം,സെക്രട്ടറി രവികുമാർ, ഭാരവാഹികളായ
സി സുകുമാരൻ,
പി മനോജ്‌, രഞ്ജിത്, രാധാകൃഷ്ണൻ, വിജയകുമാർ, സി ബാബുരാജൻ,ബാബു എം, ജയപ്രകാശ്, ജയരാജൻ പി,മണികണ്ഠൻ, പള്ളത്ത് അനിൽ, ഉണ്ണികൃഷ്ണൻ, വിശ്വനാഥൻ എം എന്നിവർ അറിയിച്ചു.

രവിനാഥ്
പ്രസിഡന്റ്
ക്ഷേത്രക്കമ്മറ്റി
+917034775062


Post a Comment

0 Comments