Flash News

6/recent/ticker-posts

തമിഴ്നാട്ടിൽ 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍, പുതിയ 1155 കൊവിഡ് ബാധിതര്‍; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Views
 ചെന്നൈ: തമിഴ്നാട്ടില്‍ 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍  സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 120 ആയി.
സംസ്ഥാനത്തെ ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണ ആയിരം കടന്നു. 1155 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. 589 പേര്‍ക്ക് ചെന്നൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചു.
രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മെട്രോ തീവണ്ടികളില്‍ 50 ശതമാനം യാത്രക്കാരെ മാത്രമേ അനുവദിക്കു. വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവയില്‍ നൂറുപേരില്‍ കൂടുതല്‍ പേര്‍ പാടില്ല. മരണവുമായ ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് 50 പേര്‍ മാത്രമേ പങ്കെടുക്കാവു. ജിം,യോഗ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയില്‍ 50 ശതമാനം മാത്രം ആളുകളെ മാത്രമെ പ്രവേശിപ്പിക്കാവു എന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. കൊവിഡും ഒമിക്രോണ്‍ വകഭേദവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍.


Post a Comment

0 Comments