Flash News

6/recent/ticker-posts

8 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ മരവിപ്പിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍

Views ദുബായ്: കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ എമിറേറ്റ്സ് എയര്‍ലൈന്‍ നിര്‍ത്തിവെച്ചു. കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാതലത്തിലാണിത്. നിലവില്‍ 8 രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് എയര്‍ലൈന്‍ നിര്‍ത്തലാക്കിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍
ഡിസംബര്‍ 28 മുതവിലക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ഓഫ് അംഗോള (LAD)
• റിപ്പബ്ലിക് ഓഫ് ഗിനിയ (CKY)
• റിപ്പബ്ലിക് ഓഫ് കെനിയ (NBO)
• യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ (DAR)
• റിപ്പബ്ലിക് ഓഫ് ഉഗാണ്ട (EBB)
• റിപ്പബ്ലിക് ഓഫ് ഘാന (ACC)
• റിപ്പബ്ലിക് ഓഫ് കോട്ട് ഡി ഐവയര്‍ (ABJ)
• ഫെഡറല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് എത്യോപ്യ (ADD)
• സാംബിയ (LUN)
• സിംബാബ്വെ (HRE)

എന്നാല്‍ ഇവിടങ്ങളില്‍ നിന്ന് ദുബായിലേക്കുള്ള യാത്ര വിലക്കിയെങ്കിലും ദുബായില്‍ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമില്ല. 

പുതിയ തീരുമാനത്തില്‍ യാത്ര മാറ്റിവെക്കേണ്ടി വരുന്ന ഉപഭോക്താക്കള്‍ റീബുക്കിംഗിനായി ഉടന്‍ വിളിക്കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. അവരുടെ എമിറേറ്റ്സ് ടിക്കറ്റ് കൈവശം വെക്കാം. ഫ്‌ലൈറ്റുകള്‍ പുനരാരംഭിക്കുമ്പോള്‍, യാത്ര റീഷെഡ്യൂള്‍ ചെയ്യാന്‍ ട്രാവല്‍ ഏജന്റുമായോ ബുക്കിംഗ് ഓഫീസുമായോ ബന്ധപ്പെടുക.


കെനിയ, ടാന്‍സാനിയ, എത്യോപ്യ, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള ദേശീയ അന്തര്‍ദേശീയ വിമാനക്കമ്പനികള്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കുമായി എല്ലാ ഇന്‍ബൗണ്ട് ഫ്‌ലൈറ്റുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി യു.എ.ഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎഇയിലേക്ക് വരുന്നതിന് 14 ദിവസം മുമ്പ് നാല് രാജ്യങ്ങളില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.



Post a Comment

0 Comments