Flash News

6/recent/ticker-posts

നാളെ മുതൽ കോഴിക്കോട്, കൊച്ചി തുടങ്ങിയ 8 സ്ഥലങ്ങളിലേക്ക് സഊദി _ ഇന്ത്യ എയർ ബബ്ൾ സർവ്വീസ്

Views
റിയാദ് : ഇന്ത്യ - സൗദി എയർബബ്ൾകരാർ ജനുവരി ഒന്ന് ശനിയാഴ്ച മുതൽ നിലവിൽ വരുമെന്നും ഇന്ത്യയിലെ എട്ടു വിമാനത്താവങ്ങളിലേക്ക് സൗദിയിൽ നിന്നും സർവീസ് ഉണ്ടാവുമെന്നും ഇന്ത്യൻ   അംബാസഡർ അറിയിച്ചു .റിയാദ് ഇന്ത്യൻ എംബസിയിൽ വിളിച്ചുചേർത്ത  വാർത്താസമ്മേളനത്തിൽ സംസാരിക്കുയായിരുന്നു.
 അംബാസിഡർ ഡോ :ഔസാഫ് സഈദ്.  കോഴിക്കോട് ,കൊച്ചി, ചെന്നൈ,ബംഗ്ഗുരു , ഹൈദരാബാദ്,ലക്നോ ,മുംബൈ,ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് സൗദി അറേബ്യയിൽ നിന്ന് വിമാനസർവീസുണ്ടാകുക.
ഇന്ത്യയിൽ നിന്ന് റിയാദ്, ജിദ്ദ,മദീന,
ദമാം വിമാനത്താവളങ്ങളിലേക്കും സർവീസ്‌ ഉണ്ടാകും.
അതേസമയം, ഇരു  രാജ്യങ്ങളിലെയും സർവീസിൽ ഏവിയേഷൻ അതോറിറ്റികളാണ് സർവീസ് നടത്തോണ്ടത് എന്ന് തീരുമാനിക്കുക. സർവ്വീസുകൾ പ്രാബല്യത്തിൽ വരുമ്പോൾ സഊദി പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.


Post a Comment

0 Comments