Flash News

6/recent/ticker-posts

കരിപ്പൂരിൽ റൺവേ നീളം കുറക്കാൻ നീക്കം; ന​ട​പ​ടി റി​സ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ എ​ന്ന പേ​രി​ൽ

Views
ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ റ​ൺ​വേ നീ​ളം കു​റ​ക്കാ​ൻ നീ​ക്കം. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ റ​ൺ​വേ എ​ൻ​ഡ്​ സേ​ഫ്​​റ്റി ഏ​രി​യ (റി​സ) നീ​ളം വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ന​ട​പ​ടി. എ​ന്നാ​ൽ, പു​തി​യ നീ​ക്കം വ​ലി​യ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന്​ തി​രി​ച്ച​ടി​യാ​കു​മോ എ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

ക​രി​പ്പൂ​രി​ൽ 2860 മീ​റ്റ​റാ​ണ്​ റ​ൺ​വേ​യു​ടെ നീ​ളം. ഇ​തി​ന്​ ശേ​ഷം 90 മീ​റ്റ​റാ​ണ്​ റി​സ​യു​ള്ള​ത്. 2017ൽ ​റി​സ 240 മീ​റ്റ​ർ വേ​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ റ​ൺ​വേ​യി​ൽ​നി​ന്ന്​ 150 മീ​റ്റ​ർ റി​സ​യാ​യാ​ണ്​ പ​രി​ഗ​ണി​ച്ച​ത്.

ഇ​തി​ന്​ പ​ക​രം റ​ൺ​വേ​യു​ടെ ര​ണ്ട​റ്റ​ത്തും 150 മീ​റ്റ​ർ വീ​തം എ​ടു​ത്ത്​ റി​സ 240 മീ​റ്റ​റാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) നി​ർ​ദേ​ശം. ര​ണ്ട്​ വ​ശ​ത്തും 240 മീ​റ്റ​ർ ച​തു​പ്പ്​ നി​ല​മാ​യി മാ​റ്റ​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ ല​ഭി​ച്ച​ത്. ഇ​തി​നാ​യി ര​ണ്ട്​ ഭാ​ഗ​ത്തു​നി​ന്നും 150 മീ​റ്റ​ർ കു​റ​യു​ന്ന​തോ​ടെ റ​ൺ​വേ 2560 മീ​റ്റ​റാ​യി ചു​രു​ങ്ങും. ​

അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്തു​നി​ന്ന്​ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ചി​ട്ടു​ണ്ട്. റ​ൺ​വേ നീ​ളം കു​റ​യു​ന്ന​തോ​ടെ ര​ണ്ട്​ ഭാ​ഗ​ത്തെ​യും ഇ​ൻ​സ്​​ട്രു​മെൻറ്​ ലാ​ൻ​ഡി​ങ്​ സം​വി​ധാ​നം (​ഐ.​എ​ൽ.​എ​സ്), ലൈ​റ്റി​ങ്​ സം​വി​ധാ​നം, ടേ​ണി​ങ്​ പാ​ഡ്​ തു​ട​ങ്ങി​യ​വ​​യെ​ല്ലാം മാ​റ്റി സ്ഥാ​പി​ക്ക​ണം.

നി​ല​വി​ലെ 2860 മീ​റ്റ​ർ നീ​ള​മു​ള്ള റ​ൺ​വേ പോ​രാ എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ വ​ലി​യ വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​നു​ള്ള അ​നു​മ​തി അ​ന​ന്ത​മാ​യി നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

ഇ​തി​നി​ട​യി​ലാ​ണ്​ റ​ൺ​വേ 300 മീ​റ്റ​ർ കു​റ​ച്ച്​ 2560 മീ​റ്റ​റാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. റ​ൺ​വേ നീ​ളം കു​റ​യു​ന്ന​തോ​ടെ നി​ല​വി​ൽ സ​ർ​വി​സി​ന്​ ത​യാ​റാ​യ വി​മാ​ന ക​മ്പ​നി​ക​ൾ നി​ല​പാ​ട്​ മാ​റ്റാ​നും സാ​ധ്യ​ത​യു​ണ്ട്. റി​സ​യു​ടെ നീ​ളം വ​ർ​ധി​പ്പി​ക്കാ​ൻ മ​റ്റ്​ വ​ഴി​ക​ളു​ണ്ടാ​യി​രി​ക്കെ റ​ൺ​വേ വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത്​ എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​വും ശ​ക്​​ത​മാ​ണ്. 2860 മീ​റ്റ​ർ റ​ൺ​വേ നി​ല​നി​ർ​ത്തി ത​ന്നെ ര​ണ്ട്​ ഭാ​ഗ​ത്തും റി​സ 150 മീ​റ്റ​ർ കൂ​ടി വ​ർ​ധി​പ്പി​ച്ച്​​ 240 മീ​റ്റ​റാ​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം ല​ഭ്യ​മാ​ണ്. ഇ​തി​നു​ള്ള നി​ർ​മാ​ണ​ച്ചെ​ല​വ്​ മാ​ത്ര​മാ​ണ്​ അ​ധി​കം വ​രു​ക.

ഇ​തി​ന്​ പ​ക​രം റ​ൺ​വേ നീ​ളം കു​റ​ക്കു​ന്ന​ത്​ ക​രി​പ്പൂ​രി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഡി.ജി.സി.എ സംഘം ഇന്ന്​ കരിപ്പൂരിൽ
ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന​ക്കാ​യി ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) സം​ഘം ശ​നി​യാ​ഴ്​​ച എ​ത്തും. ഡ​ൽ​ഹി​യി​ലെ ആ​സ്ഥാ​ന​ത്തു​നി​ന്ന്​ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ മ​നീ​ഷ്​ കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ സം​ഘ​മാ​ണ്​ എ​ത്തു​ക. സാ​ധാ​ര​ണ പ​രി​ശോ​ധ​ന​ക്കാ​യി എ​ത്തു​ന്ന​തെ​ന്നാ​ണ്​ ക​രി​പ്പൂ​രി​ൽ ല​ഭി​ച്ച വി​വ​രം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക​രി​പ്പൂ​രി​ലെ വി​വി​ധ സൗ​ക​ര്യ​ങ്ങ​ൾ സം​ഘം വി​ല​യി​രു​ത്തും. വ​ലി​യ വി​മാ​ന​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തി​നു​ള്ള അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ സം​ഘം പ​രി​ശോ​ധി​ക്കും.


Post a Comment

1 Comments

  1. നീളം കുറക്കുകയോ എയർപോർട്ട് തന്നെ പൊളിച്ചുകളയുകയോ എന്തുവേണമെങ്കിലും ചെയ്യട്ടേ . ഏതായാലും വലിയ താമസമില്ലാതെ അദാനിക്കോ അമ്പാണിക്കോ ചുളുവിലക്ക് കച്ചവടമാക്കാനുള്ളതല്ലേ ? കച്ചവടം ഒന്ന് കഴിഞ്ഞോട്ടെ . പിന്നെയെല്ലാം അദാനി മുതലാളി തീരുമാനിച്ചോളും .

    ReplyDelete