Flash News

6/recent/ticker-posts

തബ്‍ലീഗ് ജമാഅത്തിനെ നിരോധിച്ച് സൗദി അറേബ്യ

Views
മുസ്‍ലിം മത സംഘടനയായ തബ്‍ലീഗ് ജമാഅത്തിനെ നിരോധിച്ച് സൌദി അറേബ്യ ഭരണകൂടം. തബ്‌ലീഗ് ജമാഅത്ത് ഭീകരവാദത്തിന്‍റെ കവാടങ്ങളില്‍ ഒന്നാണെന്നും രാജ്യത്തിനാപത്താണെന്നും ചൂണ്ടിക്കാട്ടിയാണ് സൗദി അറേബ്യ തബ്‍ലീഗ് ജമാഅത്തിന് വിലക്കേ‍ര്‍പ്പെടുത്തിയത്.
തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി വെള്ളിയാഴ്ച പള്ളികളില്‍ പ്രഭാഷണം നടത്താനുള്ള നിര്‍ദേശവും സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം നല്‍കിയിരുന്നു. ട്വിറ്ററിലൂടെയാണ് സൗദി ഇസ്‍ലാമിക കാര്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
തബ്‍ലീഗ് ജമാഅത്ത് വഴി സമൂഹത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് വെള്ളിയാഴ്ച ദിവസം പള്ളികളില്‍ പ്രസംഗിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തബ്‍ലീഗ് ജമാഅത്തുമായി സഹകരിക്കുന്ന, അല്ലെങ്കില്‍ സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും ഇതേ രീതിയില്‍ സൗദിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.
തബ്‌ലീഗ് ജമാഅത്തും ദഅ്‍വ (മതപ്രബോധന) ഗ്രൂപ്പും പോലെയുള്ളവ സമൂഹത്തിനാപത്താണ്, പക്ഷപാതപരമായ ഇത്തരം സംഘങ്ങളുമായുള്ള ബന്ധം സൗദി അറേബ്യയില്‍ നിരോധിച്ചിരിക്കുന്നു എന്നും സൗദി ഇസ്‍ലാമിക കാര്യ  മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.


Post a Comment

0 Comments