Flash News

6/recent/ticker-posts

കലക്ടറുടെ വാക്കിന് പുല്ലുവില:കെ എസ് ഇ ബി ക്കും കുലുക്കമില്ല,പോസ്‌റ്റർ പോസ്റ്റിൽ തന്നെ...!

Views  കലക്ടറുടെ വാക്കിന് പുല്ലുവില:
കെ എസ് ഇ ബി ക്കും കുലുക്കമില്ല,
പോസ്‌റ്റർ പോസ്റ്റിൽ തന്നെ...!

വേങ്ങര: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായും ഇലട്രിക് പോസ്റ്റുകളിലും മറ്റും വഴിയാത്രക്കാർക്കും ഡ്രൈവർമാരുടെ കാഴ്ചക്ക് മറവ് സൃഷ്ടിക്കുന്നതുമായ ഫ്ലക്സുകളും ബാനറുകളും അഴിച്ച് മാറ്റണമെന്ന് കലക്ടറുറെ ഓർഡർ;
 എന്നാൽ, വേങ്ങരയിലെ റോഡിന് ഇരു വശവും കണ്ടാലറിയാം ഇവിടെ കലക്ടറുടെ വാക്കിന് പുല്ലുവിലയാണെന്ന്. ഉത്തരവാദിത്വപ്പെട്ട കെ എസ് ഇ ബി ക്കും കുലുക്കമില്ല, പോസ്‌റ്ററുകളെല്ലാം പോസ്റ്റിൽ വാഴുന്നു..!

 കെ എസ് ഇ ബി അധികൃതർ പോസ്റ്ററുകൾ അഴിച്ച് മാറ്റപ്പെടുന്നുണ്ടെന്ന് പറയുന്നു. എങ്കിലും, എല്ലാ പോസ്റ്ററുകളും അഴിച്ച് മാറ്റാൻ അധികൃതർക്ക് കൈ വഴങ്ങുന്നില്ല. ഒരു പ്രത്യേക വിഭാഗത്തോടുള്ള ആദരവ് കൊണ്ടായിരിക്കാം പല പോസ്‌റ്ററുകളും അഴിച്ച് മാറ്റപ്പെടാത്തത്.

 ഫുട്പാത്തിലൂടെ നടക്കുന്ന ജനങ്ങളുടെ തലയിൽ ബോർഡുകൾ തട്ടുന്ന ഇവിടെ പതിവാണ് ഇത് സമൂഹമാധ്യമങ്ങളിൽ പലവട്ടം ചർച്ച വന്നതാണ് അതിനിടെയാണ് കലക്ടറുടെ ഓർഡർ പക്ഷേ ഇന്നും പലസ്ഥലങ്ങളിലും ഈ ബോർഡുകൾ തലവേദനയായി വാഴുന്നു 

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. ഏതാണ് ഈ "ചില വിഭാഗങ്ങൾ" ?. രാഷ്ട്രീയ തൊഴിലാളികളോ ?.

    ReplyDelete