Flash News

6/recent/ticker-posts

കേരളത്തിൽ വ്യാഴാഴ്ച മുതൽ രാത്രികാല കർഫ്യൂ

Views
ഒമിക്രോണ്‍: സംസ്ഥാനത്ത് 30 
മുതല്‍ ജനുവരി രണ്ടുവരെ 
രാത്രികാല നിയന്ത്രണം

തിരുവനന്തപുരം: ഒമിക്രോൺ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ. ഈ മാസം 30 മുതൽ ജനുവരി രണ്ടു വരെയാണ് നിയന്ത്രണം. രാത്രി പത്ത് മണി മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഈ സമയത്ത് ആൾക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ല.

ഒമിക്രോൺ ഭീഷണിയടക്കം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായുള്ള ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ രാത്രികാല കർഫ്യു ഏർപ്പെടുത്തുന്നത്. ഈ സമയത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ കർശനമായ വാഹന പരിശോധനയടക്കം ഉണ്ടാകും. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും പോലീസിന് നിർദേശം നൽകും.



Post a Comment

1 Comments

  1. ഓമിക്രോൺ വൈറസ് കുറുവാസംഘത്തിൽപെട്ട കള്ളനാണോ ? . രാത്രികാലത്തു മാത്രം വൈറസിനെ ഭയപ്പെട്ടാൽ മതിയോ ?.

    ReplyDelete