Flash News

6/recent/ticker-posts

ചൂടുവെള്ളം വീണ് പൊള്ളലേറ്റ തിരൂർ സ്വദേശി അബൂദബിയിൽ മരിച്ചു

Views
അബൂദബി: ചൂടുവെള്ളം വീണ് ഗുരുതരമായി പരിക്കേറ്റ്​ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി അബൂദബിയിൽ മരിച്ചു. മലപ്പുറം തിരൂർ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടൻ സൈതലവി (48) ആണ് മരിച്ചത്.

അബൂദബിയിലെ പവർ സ്​റ്റേഷനിൽ ജോലിക്കാരനായിരുന്ന സൈതലവിക്ക്​ 21നാണ്​​ പൊള്ളലേറ്റത്​.പവർ സ്​റ്റേഷനിലെ ​വാട്ടർ ഹീറ്ററിലെ തിളച്ച വെള്ളം ദേഹത്ത്​ വീണതിനെ തുടർന്ന് അഞ്ച്​ ദിവസമായി ചികിത്സയിലായിരുന്നു.ഞായറാഴ്​ചയാണ് മരിച്ചത്

പരേതനായ കോറാടൻ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്.ഭാര്യ: ഷംസിയ.മക്കൾ: മക്കൾ മുഹമ്മദ് സലീക്ക്, ഫസ്‌ന, സന.ബനിയാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ പറഞ്ഞു

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments