Flash News

6/recent/ticker-posts

ഈ പുട്ട് ഉണ്ടാക്കാൻ ,പൊടി വറുക്കണ്ട നനക്കേണ്ട ; കൈ തൊടാതെ പുട്ട് റെഡി.

Views

*പുഴുക്കലരി വാഴയില  പുട്ട്* 


ഈ പുട്ട്  ഉണ്ടാക്കാൻ ,പൊടി വറുക്കണ്ട നനക്കേണ്ട ;  കൈ തൊടാതെ 
പുട്ട് റെഡി.

ആവശ്യമുള്ള സാധനങ്ങൾ :
 ------------------------_-------------------------
1. പുഴുക്കലരി : 1 കപ്പ്(ചുവപ്പോ വെള്ളയോ അവരവരുടെ ഇഷ്ടം അനുസരിച്ച്  എടുക്കാം)
2  . വാഴയില : ആവശ്യത്തിന്
3. ഉപ്പ്: ആവശ്യത്തിന്.
പാചകരീതി
  ---------------------
Step: 1
 ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാൻ ആണെങ്കിൽ രാത്രിയിൽ  അരി കുതിരാൻ ഇടണം.
step. 2
രാവിലെ അരി strainer ൽ  ഇട്ട് വെള്ളം തോർത്തി എടുക്കണം. ( ഒരു കോട്ടൺ തുണിയിൽ  നിരത്തി വെള്ളം തോർത്തിയെടുത്തലും  മതി.)
step: 3
ഈ അരി ഉപ്പുമായി ചേർത്ത്  മിക്സിയിലിട്ട് തരി തരിയായി പൊടിച്ചെടുക്കുക.  നന്നായി പൊടിയാൻ പാടില്ല .
Step 4
വാഴയില കോൺ ഷേപ്പിൽ   എടുത്തു, അതിലേക്ക് ഈ പൊടി സ്പൂൺ കൊണ്ട് കോരി നിറയ്ക്കണം( കൈകൾ കൊണ്ട്  തൊടരുത്) തേങ്ങയും വച്ച് നിറച്ച്  പുഴുങ്ങിയെടുക്കുക.
ഈ പുട്ടിനു കടലക്കറി ആണ് ബെസ്റ്റ് കോമ്പിനേഷൻ@s


Post a Comment

0 Comments