Flash News

6/recent/ticker-posts

ഇനി മുതൽ റോഡുകൾ തകർന്നാൽ അറിയിക്കാം കരാറുകാരന്റെ പേരും ഫോൺ നമ്പറും പ്രദർശിപ്പിക്കും

Views
പരിപാലന കാലാവധിയുള്ള റോഡുകളില്‍ ബന്ധപ്പെട്ട കരാറുകാരന്റെയും ഉദ്യോഗസ്ഥന്റെയും പേരും ഫോണ്‍നമ്ബറും ഇനി മുതല്‍ പ്രദര്‍ശിപ്പിക്കും.
ഇതോടെ റോഡുകള്‍ തകര്‍ന്നാല്‍ അക്കാര്യം ജനങ്ങള്‍ക്ക് ബന്ധപ്പെട്ടവരെ നേരിട്ട് അറിയിക്കാം. ശനിയാഴ്ച മുതലാണ് ഇത് ആരംഭിക്കുന്നത്.
റോഡുകളുടെ ആരംഭത്തിലും അവസാനത്തിലും ഇത്തരം ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കും. സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച രാവിലെ ഒന്‍പതിന് മസ്‌കറ്റ് ഹോട്ടലില്‍ ചലച്ചിത്രതാരം ജയസൂര്യയും മന്ത്രിയും ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പരിപാടിയുടെ ആദ്യഘട്ടമായി, ഇത്തരം റോഡുകളുടെ വിവരങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2514 പദ്ധതികളിലാണ് പരിപാലന കാലാവധി നിലനില്‍ക്കുന്നത്. പ്രവൃത്തികള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പരിശോധനാസംഘത്തെ നിയമിക്കും. അതേക്കുറിച്ചു പഠിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് റോഡ് അറ്റകുറ്റപ്പണിക്ക് മഴയാണ് പ്രധാന തടസ്സം. മഴ കഴിഞ്ഞാലുടന്‍ പണി ആരംഭിക്കും. ഇതിനായി 271.41 കോടി അനുവദിച്ചു. തങ്ങളുടെ കീഴിലെ റോഡുകളുടെ വിവരം എന്‍ജിനിയര്‍മാര്‍ പരിശോധിച്ച്‌ ഫോട്ടോസഹിതം ചീഫ് എന്‍ജിനിയര്‍മാരെ അറിയിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ നിലവാരം പരിശോധിക്കാന്‍ പുതിയ സംഘത്തെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു




Post a Comment

0 Comments