Flash News

6/recent/ticker-posts

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമാധാന പുരസ്‌കാരം

Views
 
അബുദബി | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമാധാനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഫോറം ഫോർ പ്രൊമോട്ടിങ് പീസ് ഇൻ മുസ്ലിം സൊസൈറ്റീസ് അബുദബിയിൽ നടത്തുന്ന എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ ഫോറം ഫോർ പ്രമോട്ടിംഗ് പീസ് ഇൻ മുസ്ലിം സൊസൈറ്റി ചെയർമാനും സമ്മേളനത്തിന്റെ മുഖ്യ കാര്യദർശിയുമായ ശൈഖ് അബ്ദുള്ള ബിൻ ബയ്യയാണ് സൊസൈറ്റിയുടെ സമാധാന പുരസ്‌കാരം കാന്തപുരത്തിന് സമ്മാനിച്ചത്. ആഗോള തലത്തിൽ സമാധാനം നിലനിർതുന്നതിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വഹിക്കുന്ന സംഭാവനകൾ പരിഗണിച്ചാണ് സമാധാനം പുരസ്ക്കാരം നൽകി ആദരിച്ചത്. ഇന്ന് സമാപിക്കുന്ന ത്രിദിന രാജ്യന്തര സമ്മേനത്തിലെ ആദ്യ സെഷനിൽ "ആഗോള പൗരത്വം, കെട്ടിപ്പടുക്കാനുള്ള അടിത്തറ" എന്ന വിഷയത്തിൽ കാന്തപുരം സംസാരിക്കും. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ അന്താരാഷ്ട്ര സമുദായങ്ങളുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിൽ ഡോ. സഈദ് ഇബ്രാഹിം ശൈബി,  ബഹ്‌റൈൻ സുന്നി വഖഫ് ഡയറക്ടർ ഡോ റാഷിദ്‌ ബിൻ മുഹമ്മദ്‌ അൽ ഹാജിരി, പാകിസ്ഥാൻ മത കാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ.നൂറുൽ ഹഖ് അൽ ഖാദിരി തുടങ്ങി വിവിധ രാഷ്ട്രങ്ങളിലെ ഇരുന്നൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. യു എ ഇ വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിൻ സായിദ് ആൽ നഹ്യാൻ, യു എ ഇ ഫത്വവ കൗൺസിൽ മേധാവി ശൈഖ് അബ്ദുള്ള ബിൻ ബയ്യ എന്നിവരുടെ നേതൃത്വത്തിലാണ്  സമ്മേളനം നടക്കുന്നത്.


Post a Comment

0 Comments