Flash News

6/recent/ticker-posts

യുഎഇയിൽ കടയുടമയെ കൊലപ്പെടുത്തി ഫോണുകളും പണവും കവർന്നു ; പ്രവാസികൾക്ക് ശിക്ഷ വിധിച്ചു

Views
ദുബായ് : യുഎഇയിൽ കടയുടമയെ കൊലപ്പെടുത്തി 158 ഫോണുകളും പണവും കവർന്ന പ്രവാസികൾക്ക് കോടതി ശിക്ഷ വിധിച്ചു . ഏഷ്യക്കാരായ ഇരുവർക്കും 10 വർഷം ജയിൽ ശിക്ഷ വിധിച്ചു . മൊബൈൽ ഫോണിന് പുറമെ കടയിൽ നിന്ന് 21,000 ദിർഹവും 1000 ഡോളറുമാണ് പ്രവാസികൾ കവർന്നത് . കവർച്ചയ്ക്കും കൊലപാതകത്തിനും ശേഷം പ്രതികൾ രാജ്യം വിടുകയായിരുന്നു . അതേസമയം , കുറ്റകൃത്യത്തിൽ പങ്കാളികളായ മറ്റ് രണ്ട് പ്രതികളെ യു.എ.ഇയിൽ വെച്ചുതന്നെ പിടിയിലായിരുന്നു . ഇവർക്ക് അഞ്ച് വർഷം ജയിൽ ശിക്ഷ വിധിച്ചു . മോഷ്ടിച്ച സാധനങ്ങൾ സൂക്ഷിച്ചതിനാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയത് . ശിക്ഷ അനുഭവിച്ച ശേഷം യു.എ.ഇയിൽ നിന്ന് ഇരുവരെയും നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട് .
മോഷണം നടത്താൻ പദ്ധതി തയ്യാറാക്കിയത് മൊബൈൽ ഷോപ്പ് ഉടമയുടെ ഡ്രൈവറാണെന്ന് കേസ് രേഖകൾ പറയുന്നു . ഇയാൾ മറ്റ് രണ്ട് പേരുടെ സഹായത്തോടെ പദ്ധതി നടപ്പാക്കുകയായിരുന്നു . കടയുടമ കടയുടെ അകത്തായിരുന്ന സമയത്ത് ഇവർ ആക്രമണം നടത്തുകയും ഉടമയെ കെട്ടിയിടുകയും ചെയ്തു . ഇയാൾ ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ ടേപ്പ് ഒട്ടിച്ചു . എന്നാൽ ശ്വാസതടസം കാരണം ഉടമ മരണപ്പെടുകയായിരുന്നു .
കടയുടമ മരണപ്പെട്ട വിവരം അറിയുന്നതിന് മുമ്പുതന്നെ രണ്ട് പ്രതികൾ രാജ്യം വിട്ടു . മോഷണ വസ്തുക്കൾ കേസിലെ രണ്ടാം പ്രതി തന്റെ ബന്ധുവിനെ ഏൽപ്പിച്ചു . മോഷ്ടിച്ച ഫോണുകൾ വിറ്റ് ലഭിക്കുന്ന പണം തനിക്ക് ട്രാൻസ്ഫർ ചെയ്യണമെന്ന് നിർദേശിച്ച ശേഷമാണ് ഇയാൾ രാജ്യം വിട്ടത് . മൂന്നാം പ്രതിയും നാലാം പ്രതിയും ചേർന്ന് മോഷണ വസ്തുക്കൾ ഒരു മരുഭൂമിയിൽ കഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി . പിന്നീട് അവസാന രണ്ടു പ്രതികളെയും തുടർന്ന് ഒന്നാം പ്രതിയെയും രണ്ടാം പ്രതിയെയും പൊലീസ് പിടികൂടുകയായിരുന്നു .


Post a Comment

2 Comments

  1. ശിക്ഷ ഇത്‌ പോരാ . ഗൂഡാലോചന നടത്തി കൊലപാതകവും കവർച്ചയും നടത്തിയ ഇത്തരം കേസുകളിൽ വധശിക്ഷ തന്നെ നൽകണം . അല്ലാത്തപക്ഷം ദുബായ് പഴയ ബോംബെ ആയി മാറാൻ അധികം സമയം വേണ്ടിവരില്ല .

    ReplyDelete
  2. ദുബൈയെ ദൈവം രക്ഷിക്കട്ടേ .

    ReplyDelete