Flash News

6/recent/ticker-posts

തമിഴ് സിനിമ പറയുന്നു പാണക്കാട്ടെ തങ്ങളുമാരെ മഹത്വം...!കൊടപ്പനക്കലെ തറവാടിന് ഇത് പൊൻ തൂവൽ

Views
മലപ്പുറം : മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളെയും പിതാവും ലീഗ് സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെയും പ്രതിപാദിച്ച് തമിഴ് സിനിമ. കെഎം സര്‍ജുന്‍ സംവിധാനം ചെയ്ത ‘ബ്ലഡ് മണി’ എന്ന സിനിമയിലാണ് ഇരുവരെയും കുറിച്ചുള്ള പരാമര്‍ശമുള്ളത്. വധശിക്ഷ വിധിക്കപ്പെട്ട് കുവൈത്ത് ജയിലില്‍ കഴിയുന്ന രണ്ട് തമിഴരുടെ കഥ പറയുന്നതാണ് ചിത്രം. ഇതില്‍ ഒരാളായ കാളിയപ്പനു വേണ്ടി ചെന്നൈയിലെ ഒരു മാധ്യമപ്രവര്‍ത്തക നടത്തുന്ന ഇടപെടലുകളിലാണ് പാണക്കാട് കുടുംബത്തിന്റെ കഥ കടന്നുവരുന്നത്. സംഭവമിങ്ങനെ പെരിന്തല്‍മണ്ണക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ നാലു വര്‍ഷമായി കുവൈത്തില്‍ തൂക്കുകയര്‍ കാത്തിരിക്കുന്ന അര്‍ജുനന്‍ അത്തിമുത്തുവിനെ രക്ഷിക്കാനായി ഭാര്യ മാലതിയാണ് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചത്. 2017 നവംബറിലായിരുന്നു സംഭവം.

വീഡിയോ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ മാപ്പു നല്‍കാന്‍ സന്നദ്ധമായിട്ടും അവര്‍ ആവശ്യപ്പെട്ട 30 ലക്ഷം രൂപ മാലതിക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഇവര്‍ പാണക്കാട്ട് സഹായം തേടിയെത്തിയത്.

മാലതിക്കു വേണ്ടി മുനവ്വറലി തങ്ങള്‍ അഭ്യര്‍ത്ഥന നടത്തുകയും മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കുകയും ചെയ്തു. ഇങ്ങനെ 25 ലക്ഷം രൂപ സമാഹരിച്ചു. മാലതി അഞ്ചു ലക്ഷം രൂപയും സംഘടിപ്പിച്ചു. പിന്നീട് മുനവ്വറലി തങ്ങളുടെ വീട്ടിലെത്തി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക കൈമാറി. മാപ്പു നല്‍കിയെന്ന രേഖയും അവര്‍ നല്‍കി. അഭിഭാഷകനായ നിയാസ് വരിക്കോടന്‍ മുഖേനയാണ് അര്‍ജുനനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നത്. മാലതിക്ക് തുക കൈമാറുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമീപം മുനവ്വറലി തങ്ങള്‍ മാലതിക്ക് തുക കൈമാറുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സമീപം മുനവ്വറലി തങ്ങള്‍ ഇതേക്കുറിച്ച് മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചതിപ്രകാരം

‘കുവൈത്ത് ജയിലില്‍ മരണത്തെ മുഖാമുഖം കണ്ട്, തൂക്കു കയറും കാത്ത് നിമിഷങ്ങള്‍ എണ്ണിയിരുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനനെ തൂക്കു കയറില്‍ നിന്ന് രക്ഷിക്കാനായത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുഹൂര്‍ത്തമായി ഞാന്‍ കണക്കാക്കുന്നു. ഭര്‍ത്താവ് അര്‍ജുനന്റെ ജീവന്‍ രക്ഷിക്കാന്‍, 25 ലക്ഷം രൂപ ഇന്ന് രാവിലെ എളാപ്പ ഹൈദറലി ശിഹാബ് തങ്ങള്‍ അര്‍ജുനന്റെ ഭാര്യ മാലതിക്ക് കൈമാറിയപ്പോള്‍ സ്വന്തം ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ച് കിട്ടിയ സന്തോഷത്താല്‍ മാലതിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച മാലതി പാണക്കാടെത്തി സഹായം ആവശ്യപ്പെട്ടപ്പോള്‍ ഏറെ ആശങ്കയോടെയാണ് അത് ഏറ്റെടുത്തത്. എന്നാല്‍ അന്ന് രാത്രി രണ്ട് മണി വരെ വിദേശത്തടക്കമുള്ള എന്റെ സുഹൃത്തുക്കളുമായി നേരിട്ട് ഞാന്‍ വിഷയം ധരിപ്പിച്ചപ്പോള്‍ അവരെല്ലാം വളരെ ആവേശത്തോടെയാണ് മുന്നോട്ട് വന്നത്.

കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും.’ സിനിമയിലിങ്ങനെ സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കര്‍ (ചിത്രത്തില്‍ റേച്ചല്‍ വിക്ടര്‍) ഒരു ഓഫീസിലെത്തുകയും ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. റേച്ചല്‍ ചോദിക്കുന്നതിങ്ങനെ; ‘കാളിയപ്പന്റെ (അത്തിമുത്തുവിന് സിനിമയില്‍ നല്‍കിയിരിക്കുന്ന പേര്) അമ്മ പറഞ്ഞത് ഞങ്ങള്‍ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നാണ്. 25 ലക്ഷം രൂപ നിങ്ങളുടെ ട്രസ്റ്റിലെ മുനവ്വറലി തങ്ങള്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് സത്യമാണോ?’ ഓഫീസിലെ കസേരയില്‍ ഇരിക്കുന്നയാള്‍ മറുപടി നല്‍കുന്നത് ഇപ്രകാരം; ‘ ആ കേസിനെ കുറിച്ച് എനിക്കറിയും. അതേ, മുനവ്വറലി ശിഹാബ് തങ്ങള്‍. അപ്പുറം അവരുടെ പിതാവ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലെ സമുന്നതനായ നേതാവാണ്. ഹിന്ദു മുസ്ലിംന്ന് പാക്ക മാട്ടാര്‍. എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാര്‍. (ഹിന്ദുവോ മുസ്ലിമോ എന്ന വേര്‍തിരിവു കാട്ടില്ല, എല്ലാവരേയും സഹായിക്കും).’ സീ 5 ഒടിടി പ്ലാറ്റ്ഫോമിലിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ശങ്കര്‍ ദോസാണ്. സതീഷ് രഘുനാഥാണ് സംഗീതം. നിരവധി പേരാണ് ചിത്രത്തിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.കൊല്ലപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയുടെ ഭാര്യയും 13 വയസുകാരി മകളും വാടക വീട്ടിലാണ് താമസം. നിത്യച്ചെലവിന് പോലും വകയില്ലാത്ത ഈ വിധവക്കും മകള്‍ക്കും ഈ തുക ആശ്വാസമാകും. ഒപ്പം മാലതിക്കും 14 വയസുകാരി മകള്‍ക്കും കുടുംബനാഥനേയും ലഭിക്കും.’ സിനിമയിലിങ്ങനെ സിനിമയില്‍ മാധ്യമപ്രവര്‍ത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കര്‍ (ചിത്രത്തില്‍ റേച്ചല്‍ വിക്ടര്‍) ഒരു ഓഫീസിലെത്തുകയും ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്നു. റേച്ചല്‍ ചോദിക്കുന്നതിങ്ങനെ; ‘കാളിയപ്പന്റെ (അത്തിമുത്തുവിന് സിനിമയില്‍ നല്‍കിയിരിക്കുന്ന പേര്) അമ്മ പറഞ്ഞത് ഞങ്ങള്‍ നഷ്ടപരിഹാരത്തുക അഞ്ചു ലക്ഷം രൂപ കൊടുത്തുവെന്നാണ്. 25 ലക്ഷം രൂപ നിങ്ങളുടെ ട്രസ്റ്റിലെ മുനവ്വറലി തങ്ങള്‍ കൊടുത്തുവെന്നാണ് പറയുന്നത്. അത് സത്യമാണോ?’ ഓഫീസിലെ കസേരയില്‍ ഇരിക്കുന്നയാള്‍ മറുപടി നല്‍കുന്നത് ഇപ്രകാരം; ‘ ആ കേസിനെ കുറിച്ച് എനിക്കറിയും. അതേ, മുനവ്വറലി ശിഹാബ് തങ്ങള്‍. അപ്പുറം അവരുടെ പിതാവ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിലെ സമുന്നതനായ നേതാവാണ്. ഹിന്ദു മുസ്ലിംന്ന് പാക്ക മാട്ടാര്‍. എല്ലാത്ത്ക്കുമേ ഉദവി പണ്ണുവാര്‍. (ഹിന്ദുവോ മുസ്ലിമോ എന്ന വേര്‍തിരിവു കാട്ടില്ല, എല്ലാവരേയും സഹായിക്കും).’ സീ 5 ഒടിടി പ്ലാറ്റ്ഫോമിലിറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ശങ്കര്‍ ദോസാണ്. സതീഷ് രഘുനാഥാണ് സംഗീതം. നിരവധി പേരാണ് ചിത്രത്തിലെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.


Post a Comment

0 Comments