Flash News

6/recent/ticker-posts

തുവ്വക്കാട് അപകടം: സഹജീവിയോടുള്ള കരുണയിൽ പ്രണയയെ വാനോളമുയർത്തി സോഷ്യൽ മീഡിയ

Views
      
     മലപ്പുറം : തിരൂര്‍ തുവ്വക്കാട് നടന്ന അപകടത്തിൽ മലയാളി പെൺകുട്ടികൾക്ക് മാതൃകയായി സഹജീവിയോടുള്ള കാരുണ്യം വിളിച്ചോതുന്ന പ്രണയയെന്ന പെൺകുട്ടിയുടെ രക്ഷാപ്രവർത്തനത്തിനായി ഓടി അണയുന്ന സി സി ടി വി ദൃശ്യങ്ങൾ കണ്ട് സോഷ്യൽ മീഡിയ അവളെ വാനോളം ഉയർത്തുകയാണ്.

വീഡിയോ കാണുക👇


      മുമ്പിൽ പോകുന്ന ബസ്സിനെ അശ്രദ്ധയിൽ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ബൈക്കിന്റെ പ്രതീക്ഷിക്കാത്ത വരവ് കാറിൽ വന്നിടിക്കാനിടയായി. ഈ സാഹചര്യത്തിൽ കാറ് റോഡരികിലുണ്ടായിരുന്ന പ്രണയ എന്ന പെൺകുട്ടിയെയും ഇടിച്ചു. അവൾ ഒന്ന് ഞെട്ടിയെങ്കിലും റോഡിൽ തെറിച്ച് വീണ ബൈക്ക്‌ യാത്രക്കാരനടുത്തേക്ക് ഓടിയെത്തി. കൂടെ പ്രായമായ ഒരു മനുഷ്യനും.! മത്സ്യമോ മറ്റോ വാങ്ങി പോകുന്ന സമയത്താണ് തളികപ്പറമ്പിൽ അബ്ദുല്ലയും ഈ ദൃശ്യത്തിന് സാക്ഷിയാകുന്നതും രക്ഷക്കായി  ഓടിയടുത്തതും... രണ്ട് പേരും ആ യുവാവിനെ താങ്ങി നിർത്താൻ അശക്തരാണെന്ന് വീഡിയോ ദൃശ്യത്തിൽ നിന്ന് മനസ്സിലാക്കാം. കാർ സ്വന്തം ശരീരത്തിൽ വന്നിടിച്ചതിനെ തൊട്ട് ഒട്ടും ഭയപ്പെടാതെ യുവാവിനരികിലെത്തിയ പ്രണയ തൊട്ടു മുമ്പിലുള്ള കടയിലേക്ക് സഹായമഭ്യർത്ഥിച്ച് മാടി വിളിക്കുന്നത് ഇതിൽ വ്യക്തമാണ്. എങ്കിലും ഒരാൾ പോലും അവിടെ നിന്ന് ഇറങ്ങിയെത്താത്തത് ഖേദകരമായി. ഓടിക്കൂടിയ ആളുകൾ പോലും അൽപം കഴിഞ്ഞാണ് ആ പെൺകുട്ടിയിൽ അബ്ദുല്ലയിൽ നിന്നും യുവാവിനെ ഏറ്റുവാങ്ങുന്നത്. ഹെൽമറ്റ് ധരിച്ചതിനാൽ യുവാവ് വലിയ ഒരു അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്.
       വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒഴുകിയതോടെ പെൺകുട്ടിയെയും അബ്ദുല്ലയെയും ആദരിക്കാനും ആ നാട് മറന്നില്ല.നടുക്കുന്ന ഈ സാഹചര്യത്തിൽ അടി പതറാതെ രക്ഷാപ്രവർത്തകരായെത്തിയ പ്രണയക്കും പ്രായം ചെന്ന ആ നല്ല മനസ്സിനുടമയായ അബ്ദുല്ലക്കും പോപ്പുലർ ന്യൂസിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ...!
      എന്നാൽ, തിരൂര്‍ മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞദിവസവും താനൂര്‍-തിരൂര്‍ പാതയില്‍ രണ്ട് വാഹന അപകടങ്ങള്‍ നടന്നു. റോഡ് മികച്ച നിലവാരത്തില്‍ പണിതതോടെ വാഹനങ്ങളുടെ അമിതവേഗതയാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30ന് മൂലക്കല്‍ ഗ്യാസ് ടാങ്കറും കണ്ടയ്നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ ഒരാള്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകുന്നേരം 4.15 ന് താനൂര്‍ ശോഭപറമ്പ് ക്ഷേത്രത്തിന് സമീപം എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാർ എതിരെവന്ന മത്സ്യം കയറ്റിയ കണ്ടെയ്നര്‍ ലോറിയിൽ ഇടിച്ചും അപകടം ഉണ്ടായിരുന്നു. ഇതിൽ  കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട്-കൊച്ചി ദൂരം 25 കിലോമീറ്ററോളം കുറയ്ക്കുന്നതിനാല്‍, ടാങ്കര്‍-കണ്ടെയ്നര്‍ ലോറികള്‍ കൂടുതലായി തിരൂര്‍-പൊന്നാനി-ചാവക്കാട്-കൊടുങ്ങല്ലൂര്‍ റൂട്ട് ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെയാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായത്. വലിയ വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഈ റൂട്ടില്‍ നിത്യസംഭവമാണ്. മൂന്നു മാസത്തിനകം രണ്ടു ലോറി ഡ്രൈവര്‍മാരാണ് തിരൂര്‍-താനൂര്‍ മേഖലയിലുണ്ടായ അപകടത്തില്‍ മരിച്ചത്. താനൂര്‍ നടക്കാവ് വളവില്‍ നാല് മാസത്തിനകം ആറോളം വാഹനങ്ങള്‍ നിയന്ത്രണം കിട്ടാതെ മറിഞ്ഞു. തിരൂര്‍ പെരുവഴിയമ്ബലം വളവിലും താനൂര്‍ ജ്യോതി വളവിലും ടാങ്കര്‍ ലോറികള്‍ നിയന്ത്രണം വിട്ടു ഇടിച്ചു കയറി. റോഡ് നവീകരണം പൂര്‍ത്തിയായതിന് ശേഷമാണ് ഇവിടെ അപകടങ്ങള്‍ വര്‍ദ്ധിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

0 Comments