Flash News

6/recent/ticker-posts

യൂട്യൂബിലെ ലോഗോയിൽ പുതുതായി പ്രത്യക്ഷപ്പെട്ട അക്കങ്ങൾക്ക് പിന്നിലെ രഹസ്യമെന്തന്ന് വിശദീകരിച്ച് കമ്പനി

Views
ഇന്ന് യൂട്യൂബ് ഉപയോഗിച്ച ഉപയോക്താക്കളിൽ ചിലരെങ്കിലും യൂട്യൂബിന്റെ ലോഗോയിൽ വന്ന മാറ്റം ശ്രദ്ധിച്ചുകാണും. എന്താണ് അതിന്റെ പിന്നിലെ രഹസ്യമെന്ന് പലരും അന്വേഷിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. എന്നാൽ ഉത്തരം ലോഗയിൽ തന്നെ ഉണ്ടെന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്.

യൂട്യൂബിൽ ഏറ്റവും പ്രചാരം ലഭിച്ച ഒരു വീഡിയോയാണ് മൈൻക്രാഫ്റ്റ് (Minecraft) ഗെയിമിന്റേത്. ആ വീഡിയോയ്‌ക്ക് ആയിരം കോടി വ്യുവ് ലഭിച്ചതിനെ തുടർന്നാണ് യുട്യൂബ് തങ്ങളുടെ ലോഗോക്കൊപ്പം 1 ട്രില്ല്യൺ (ഒരു ലക്ഷം കോടി) എന്ന് സംഖ്യ രൂപത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

2009 ലാണ് യുട്യൂബിൽ ഈ ഗെയിമിന്റെ വീഡിയോ ആദ്യമായി പങ്കുവെക്കുന്നത്. പിന്നീട് ഈ മൈൻക്രാഫിറ്റ് ഏറ്റവും പ്രചാരം ലഭിക്കുന്ന യുട്യൂബിലെ വീഡിയോയായി മാറുകയായിരുന്നു. 150 രാജ്യങ്ങളിലായി ഏകദേശം 140 മില്ല്യൺ പേരാണ് ഈ ഗെയിം കളിക്കുന്നതെന്നാണ് യുട്യൂബ് അറിയിക്കുന്നത്. ടെറ്റ്‌റിസ്, മാരിയോ, ജിടിഎ എന്നീ ഗെയിമുകൾക്കൊപ്പം ഏറ്റവും കൂടുതൽ ഉപഭോക്താക്കളുള്ള ഗെയിമാണ് മെെൻക്രാഫ്റ്റ്. മോജോങ് സ്റ്റുഡിയോസ് എന്ന സ്വീഡിഷ് കമ്പനിയാണ് മൈൻക്രാഫ്റ്റ് ഗെയിം നിർമിക്കുന്നത്. ഗെയിമിന് പൻ പ്രചാരം ലഭിച്ചതോടെ 2014ൽ 250 കോടി ചെലവാക്കി മൈക്രോസോഫ്റ്റ് മൈൻക്രാഫ്റ്റിനെ സ്വന്തമാക്കുകയും ചെയ്തു.

ഗെയിമിനോടൊപ്പം മൈൻക്രാഫ്റ്റിന്റെ നിർമാതാക്കൾക്ക് ഏറ്റവും കൂടതൽ വരുമാനം ലഭിക്കുന്നത് ഈ യുട്യൂബ് വീഡിയോയിലൂടെയാണ്. 2009ൽ വീഡിയോ യുട്യൂബിൽ പങ്കുവെച്ച് ഒരു വർഷത്തിനുള്ളിൽ 2 മില്ല്യൺ വ്യൂസാണ് ലഭിച്ചത്. എന്നാൽ ഈ അടുത്തിടെയാണ് വീഡിയോയക്ക് ഇത്രയധികം വ്യൂവ്‌സ് ലഭിക്കാൻ തുടങ്ങിയിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ലോക്ഡൗണും കൂടിയായപ്പോൾ വീഡിയോയക്ക് ലഭിച്ച പ്രചാരം വർദ്ധിക്കുകയായിരുന്നു.


Post a Comment

0 Comments