_അവൽ ഉണ്ട_
_ഇന്ന് നമുക്ക് അവലും പഴവും ശർക്കരയും മറ്റും ഉപയോഗിച്ച് വീട്ടിൽ തന്നെ നല്ല ഹെൽത്തി ആയതും രുചികരം ആയതുമായ ഒരു പലഹാരം (അവൽ ഉണ്ട ) ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം._
_ചേരുവകൾ_
________________________________
_അവൽ - 1 കപ്പ്_
_ഏത്തപ്പഴം - 2 എണ്ണം_
_ശർക്കര - 50 ഗ്രാം_
_വെള്ളം - 1/4 കപ്പ്_
_തേങ്ങ ചിരകിയത് - 4 ടേബിൾ സ്പൂൺ_
_നെയ്യ് - 1.5 ടേബിൾ സ്പൂൺ_
________________________________
_ഉണ്ടാക്കുന്ന വിധം_
_______________________________
_1. ആദ്യം ശർക്കര വെള്ളത്തിൽ ഉരുക്കി എടുത്തു മാറ്റി വക്കുക_
_2. അവൽ 1 മിനിറ്റ് വറുത്തെടുത്തിനു ശേഷം മിക്സിയിൽ പൊടിച്ചെടുത്തു മാറ്റി വക്കുക_
_3. ഒരു പാനിൽ നെയ്യ് ഒഴിച്ച് അതിലേക്കു ചെറുതായി അരിഞ്ഞ പഴം കൂടെ ചേർത്ത് നന്നായിട്ട് വഴറ്റുക_
_4. പഴം വഴന്നു വരുമ്പോൾ അതിലേക്കു തേങ്ങാ കൂടെ ചേർത്ത് വഴറ്റാം . തേങ്ങ ചേർക്കണം എന്ന് നിർബന്ധം ഇല്ല്യ_
_5. ഇനി ഇതിലേക്ക് പൊടിച്ച അവൽ കൂടെ കൂടെ ചേർത്ത് ഇളക്കുക_
_6. അവസാനം ശർക്കര പാനിയും ഒഴിച്ച് ഇളക്കി യോജിപ്പിക്കുക_
_7. ശർക്കര മുഴുവൻ അവലിൽ പിടിച്ചു എല്ലാം നല്ലവണ്ണം യോജിച്ചു കഴിയുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം_
_8. ഇനി ഇത് ചെറുതായി തണുക്കുമ്പോൾ ആവശ്യമെങ്കിൽ ലേശം നെയ്യ് കൂടി ചേർത്ത് ഉരുട്ടി എടുക്കുക._
_സ്വാദിഷ്ടമായ അവൽ ഉണ്ട റെഡി !!!_
0 Comments