Flash News

6/recent/ticker-posts

യുഎഇയിലെ ​ഗാർഹിക തൊഴിലാെളികളുടെ വിസ സേവനങ്ങളിൽ മാറ്റം വരുത്തി അധികൃതർ

Views
ദുബായ്: യുഎഇയിൽ ​ഗാർഹിക തൊഴിലാെളികളുടെ സേവനങ്ങൾ ലളിതമാക്കി അധികൃതർ. ഗാർഹിക തൊഴിലാളികളുടെ മൂന്ന്​ സേവനങ്ങൾ ലളിമാക്കിയതായി യു എ ഇ മനുഷ്യ വിഭവശേഷി വകുപ്പ്​ മന്ത്രാലയം അറിയിച്ചു. വിസ പുതുക്കൽ, വിസ റദ്ധാക്കൽ, അബ്​സ്​കോണ്ടിങ്​ കേസ്​ രജിസ്​ട്രേഷൻ എന്നീ കാര്യങ്ങളാണ്​ ലളിതമാക്കിയത്​. മലയാളികൾ ഉൾപെടെയുള്ള ഗാർഹിക തൊഴിലാളികൾകും അവരുടെ തൊഴിലുടമകൾക്കും ഉപകാരപ്രദമാകുന്നതാണ്​ പുതിയ നടപടികൾ. മനുഷ്യവിഭവ ശേഷി മന്ത്രാലയത്തിൻ്റെ ആപ്പ്​ (MoHRE) വഴി വളരെ എളുപ്പത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കാം

IvueUH5SG2d1ymFRRE8f8Mആപ്പിൽ സൈൻ ഇൻ ചെയ്​ത്​ എമിറേറ്റ്​സ്​ ഐ ഡിയും ജനനതീയതിയും കൊടുക്കണം. ഈ സമയം മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകണം.ഏത്​ തൊഴിലാളിയുടെ സേവനത്തിലാണോ മാറ്റം വരുത്തേണ്ടത്​ എന്ന്​ തെരഞ്ഞെടുക്കാം. ഫീസ്​ അടക്കാനും ഇവിടെ സംവിധാനമുണ്ട്​. ഇതോടെ പേമെൻറ്​ റെസീപ്​റ്റും തൊഴിൽ കരാറും ഇമെയിൽ വഴി ലഭിക്കും. വിസയിലുള്ള തൊഴിലാളികൾ മുങ്ങുന്നത്​ മൂലമുള്ള അബ്സ്കോണ്ടിങ്​ കേസുകൾ മന്ത്രാലയത്തെ അറിയിക്കാനുള്ള എളുപ്പ വഴിയും ഈ ആപ്പിലുണ്ട്​.


Post a Comment

0 Comments