Flash News

6/recent/ticker-posts

തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു

Views

തിരുവനന്തപുരം: സുഹൃത്തുമായുള്ള വാക്ക് തർക്കത്തിനിടെ ഉണ്ടായ ആക്രമണത്തിൽ യുവാവിനെ വെട്ടേറ്റു. മരുതൂർ സ്വദേശി അമൽദേവ്(22) ആണ് ആക്രമത്തിനിരയായത്.

ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിൽ വെട്ടേറ്റ നിലയിലാണ് ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്.

മണ്ണന്തല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

1 Comments

  1. നിസ്സാരമായൊരു വാക്തർക്കം പോലും വെട്ടിലും കുത്തിലും കൊലയിലും അവസാനിക്കുന്ന തിരുവനന്തപുരം , ആലപ്പുഴ , കൊല്ലം , കണ്ണൂർ മുതലായ ജില്ലകളെ ചേർത്ത് ഒരു പ്രത്യേക ഗുണ്ടാസംസ്ഥാനം രൂപീകരിച്ചു ബാക്കിയുള്ള കേരളത്തെയും കേരളക്കാരെയും രക്ഷിക്കുവാൻ ബഹുമാനപ്പെട്ട സർക്കാർ ദയവു കാണിക്കണം.

    ReplyDelete