Flash News

6/recent/ticker-posts

ബിജെപി നേതാവിനെ വെട്ടികൊന്നു ; കൊലപാതകം എസ്ഡിപിഐ പ്രവർത്തകൻ മരിച്ചതിന് പിന്നാലെ..

Views
ആലപ്പുഴയിൽ വീണ്ടും കൊലപാതകം
ബി ജെ പി നേതാവിനെ വെട്ടിക്കൊന്നു
 ഒബിസി മോർച്ച നേതാവാണ് മരിച്ചത് 


 ആലപ്പുഴയില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബി.ജെ.പിയുടെ ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തി. പ്രഭാത സവാരിക്കിറങ്ങിയ രഞ്ജിത്തിനെ വീടിന് മുന്നിലിട്ട് ഒരുസംഘം ആളുകള്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്താണ് സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു.  


Post a Comment

1 Comments

  1. അഹിംസ പ്രചരിപ്പിക്കുക .

    ReplyDelete