Flash News

6/recent/ticker-posts

യുഎഇയിലെ വെള്ളിയാഴ്ചയിലെ പ്രാർത്ഥനാ സമയം സംബന്ധിച്ചുള്ള അറിയിപ്പ്

Views

ദുബായ് : 2022 ൽ യുഎഇയിൽ ഉടനീളം വെള്ളിയാഴ്ച പ്രഭാഷണങ്ങളും പ്രാർത്ഥനകളും ഉച്ചയ്ക്ക് 1.15 ന് ശേഷം നടത്തുമെന്ന് യുഎഇ അധികൃതർ അറിയിച്ചു . യു.എ.ഇയിലെ ഫെഡറൽ ജീവനക്കാർക്ക് 2022 ജനുവരി 1 മുതൽ ആഴ്ചയിൽ രണ്ടര ദിവസത്തെ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണിത് . രാവിലെ 7.30 ന് മുതൽ വൈകുന്നേരം 3.30 വരെ ( തിങ്കൾ മുതൽ വ്യാഴം ) വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയുമായിക്കും പ്രവൃത്തി സമയം .
സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനും അല്ലെങ്കിൽ അവരുടെ ജോലി സമയം ഫ്ലെക്സി - ടൈം അടിസ്ഥാനത്തിൽ ക്രമീകരിക്കാനും സൗകര്യമുണ്ട് . ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സ് , സമഗ്രമായ ബെഞ്ച്മാർക്കിംഗും സാധ്യതാ പഠനങ്ങളും നടത്തിയതിന് ശേഷമാണ് പുതിയ മാറ്റം പ്രഖ്യാപിച്ചത് . സമ്പദ്വ്യവസ്ഥയിലും സാമൂഹികവും കുടുംബപരവുമായ ബന്ധങ്ങളിലും യുഎഇയിലെ ആളുകളുടെ മൊത്തത്തിലുള്ള ക്ഷേമത്തിലും പുതിയ പ്രവൃത്തി ആഴ്ച ഗുണം ചെയ്യുമെന്ന് പഠനം നിർദ്ദേശിച്ചു .


Post a Comment

0 Comments