Flash News

6/recent/ticker-posts

വേങ്ങര കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Views
ദുബൈ: യുഎഇ ദേശീയ ദിനാചരണത്തിൻ്റെ ഭാഗമായി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ദുബായ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദുബായ് ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് ദേര നൈഫ് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 

ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്ത്രീകളടക്കം നൂറിൽ പരം ആളുകൾ രക്തദാന ക്യാമ്പിൽ സന്നദ്ധ രക്തദാനം ചെയ്തു.
യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ, ദുബൈ കെഎംസിസി ജനറൽ സെക്രട്ടറി മുസ്ഥഫ തിരൂർ, യൂനിടെൽ കമ്പനി എം.ഡി യൂസുഫ്, ആർ. ഷുക്കൂർ, കെപിഎ സലാം, യാഹുമോൻ, പി.വി നാസർ, സിദ്ധീഖ് കാലടി, സക്കീർ പാലത്തിങ്ങൽ, ശമീം ചെറിയമുണ്ടം, നൗഫൽ എ.പി, ജൗഹർ മൊറയൂർ, മുജീബ് കോട്ടക്കൽ, ഷിഹാബ് എടക്കര, സൈനുദ്ധീൻ പൊന്നാനി, നാസർ കുറുമ്പത്തൂർ, ഹംസ ഹാജി മാട്ടുമ്മൽ, എ.കെ സിദ്ധീഖ് തുടങ്ങിയവർ സംബന്ധിച്ചു.

പരിപാടിയിൽ മണ്ഡലം പ്രസിഡൻ്റ് ആവയിൽ അസീസ് ഹാജി അദ്ധ്യക്ഷൻ വഹിച്ചു.
റഷീദ് കത്താലി സ്വാഗതവും മൂസ വേങ്ങര നന്ദിയും പറഞ്ഞു.


Post a Comment

0 Comments