Flash News

6/recent/ticker-posts

കോട്ടക്കൽ മുൻ ചെയർമാൻ കെ.കെ നാസർ സാഹിബിനും, നഗരസഭ യൂത്ത് കോർഡിനേറ്റർ സി.കെ മുഹമ്മദ് ഇർഷാദ്-നും സ്വീകരണം നൽകി

Views

ദുബൈ: ഹ്രസ്വ  സന്ദർശനാർത്ഥം ദുബായിലെത്തിയ കോട്ടക്കൽ നഗരസഭ മുൻ ചെയർമാനും BSNL മലപ്പുറം ജില്ലാ ടെലികോം അഡ്വയ്സറി കമ്മിറ്റി മെമ്പറുമായ ബഹു :കെ കെ നാസർ സാഹിബ്,
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്ററും,കോട്ടക്കൽ നഗരസഭ RRT കോർഡിനേറ്റർ, കോട്ടക്കൽ മുനിസിപ്പൽ യൂത്ത് ലീഗ് IPSR അഡ്വയ്സറി മെമ്പറുമായ സി.കെ മുഹമ്മദ് ഇർഷാദ് എന്നിവർക്ക് ദുബൈ കെഎംസിസി  കോട്ടക്കൽ മുനിസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി.

UAE  കെ.എം.സി.സി നാഷണൽ ജനറൽ സെക്രട്ടറി പി കെ അൻവർ നഹ ഉദ്‌ഘാടനം  നിർവഹിച്ചു.

വികസന കാര്യങ്ങളിൽ കോട്ടക്കലിൻ്റെ മുഖം മാറ്റിയ ചെയർമാനായിരുന്നു കെ.കെ എന്ന് നഹാ സാഹിബ് അഭിപ്രായപ്പെട്ടു. കോവിഡ് കാലത്ത് നമ്മൾ ഇവിടെ പ്രവർത്തിച്ചത് പോലെ നാട്ടിൽ നമുക്ക് വേണ്ടി പ്രവർത്തിച്ചവരാണ് RRT കോർഡിനേറ്റർമാർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോട്ടക്കലിലെ ജനങ്ങൾ ഭരണം ഏൽപ്പിച്ച ഇന്നലെകളിൽ നാട്ടിലുള്ളവർക്കും പ്രവാസികൾക്കും വേണ്ടി പ്രവർത്തിക്കാൻ സാധിച്ചതിൻ്റെ ഓർമകൾ പങ്കുവെച്ചാണ് മറുപടി പ്രസംഗത്തിൽ കെ.കെ സംസാരിച്ചത്.

അക്കാദമിക്ക് പഠനത്തിലൂടെ രാഷ്ട്രീയ ബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള പുതിയ തലമുറ വളർന്നു വരുന്നുണ്ടെന്ന്  സി.കെ അഭിപ്രായപ്പെട്ടു.

പ്രസിഡന്റ്  കെ കെ റാഷിദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ KPP തങ്ങളുടെ പ്രാർത്ഥനയോടെ തുടങ്ങി.
ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, സംസ്ഥാന കെ.എം.സി.സി നേതാക്കളായ R ഷുക്കൂർ, KPA  സലാം, മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഹാജി, ജനറൽ സെക്രട്ടറി പി വി നാസർ, ട്രഷറർ സിദ്ദിഖ് കാലടി , മലപ്പുറം ജില്ലാ കെഎംസിസി സെക്രെട്ടറിമാരായ  മുജീബ് കൂത്തുമാടൻ , ഓ.ടി  സലാം, സലാം പരി,സക്കീർ പാലത്തിങ്ങൽ, മണ്ഡലം ജനറൽ സെക്രട്ടറി  നേതാക്കളായ ലത്തീഫ് കുറ്റിപ്പുറം, ട്രഷറർ ഉസ്മാൻ എടയൂർ , അബൂബക്കർ പൊന്മള ,  അസീസ് വെളേരി, റഫീഖ് പൊന്മള , നിസ്സാം ഇരിമ്പ്ലിയം , മുനിസിപ്പൽ കെഎംസിസി നേതാക്കളായ ശിഹാബ് ആമ്പാറ, ജാസിം പണിക്കർകുണ്ട് , ഗഫൂർ , മുഹമ്മദ് വില്ലൂർ  എന്നിവർ പങ്കെടുത്ത്‌ സംസാരിച്ചു.

അലി തൈക്കാടൻ സ്വാഗതവും മുസ്തഫ പുളിക്കൽ നന്ദിയും പറഞ്ഞു.


Post a Comment

0 Comments