Flash News

6/recent/ticker-posts

വിദേശ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് പിന്‍വലിച്ച്‌ ഇന്ത്യ

Views
ന്യൂഡല്‍ഹി ; ഈ മാസം മുതല്‍ വിദേശ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള ഉത്തരവ് പിന്‍വലിച്ച്‌ ഇന്ത്യ.

കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച പുനഃപരിശോധന നടത്താന്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ മാസം 15 മുതല്‍ വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസുകള്‍ പൂര്‍ണമായും ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
കൊറോണയുടെ രണ്ട് തരംഗങ്ങളിലും വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇത് രോഗവ്യാപനം നിയന്ത്രിക്കാന്‍ സഹായിച്ചു. ഒമിക്രോണ്‍ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദേശ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള തീരുമാനം വീണ്ടും പരിശോധിക്കണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ ഡിസംബര്‍ 15ന് സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചിരിക്കുന്നതായി സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തിയ നാല് യാത്രക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സാമ്ബിളുകള്‍ തുടര്‍പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ നിന്നും മുംബൈയിലെത്തിയ ആറ് യാത്രക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധ നടപടികള്‍ കൂടുതല്‍ കടുപ്പിക്കുന്നത്. രാജ്യത്ത് എത്തിയവര്‍ക്ക് ആര്‍ക്കും തന്നെ ഒമിക്രോണ്‍ വകഭേദം അല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.


Post a Comment

0 Comments