Flash News

6/recent/ticker-posts

‘ഉസ്താദിനെ ഓത്തുപഠിപ്പിക്കാന്‍ വരേണ്ട’; സിപിഐഎമ്മിനോട് ലീഗ് മുഖപത്രം

Views
ബിജെപിയുടെ ബി ടീമായി സിപിഐഎമ്മും നേതാക്കളും മാറിയെന്ന് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മുഖപ്രസംഗം. മുസ്ലീം ന്യൂനപക്ഷത്തിന് മേല്‍ കുതിര കയറുന്ന സിപിഐഎം നിലപാട് വേദനാജനകമാണെന്നും ഹിന്ദുത്വ ഭിക്ഷാംദേഹികളെ തൃപ്തിപ്പെടുത്താനും സ്വാധീനിക്കാനുമുള്ള ആലോചനയിലാണ് സിപിഐഎമ്മെന്നും ചന്ദ്രിക വിമര്‍ശിച്ചു. അധികാരത്തിന്റെ മധുരം നുണയാന്‍ ലീഗ് നേതാക്കളുടെ തിണ്ണ നിരങ്ങിയ പാരമ്പര്യമാണ് സിപിഐഎം നേതാക്കള്‍ക്കുള്ളതെന്ന് പുതിയ നേതാക്കള്‍ വായിച്ച് മനസിലാക്കണം. ലീഗ് ഇല്ലായിരുന്നെങ്കില്‍ ഇ എം.എസിന് കേരളത്തില്‍ രണ്ടാമത് മുഖ്യമന്ത്രിയാവാന്‍ കഴിയുമായിരുന്നില്ലെന്നും മുഖ്യപ്രസംഗത്തില്‍ പറയുന്നു.


Post a Comment

1 Comments

  1. ഐകമത്യം മഹാബലം . ലോകത്തെവിടെയൊക്കെ മുസ്ലിംകൾ തമ്മിൽതല്ലിയിട്ടുണ്ടോ അവിടെയൊക്കെ ശത്രുക്കൾ അവരുടെ സ്വത്തുക്കൾ കയ്യേറി മ്യൂസിയങ്ങളും പാർട്ടിയാപ്പീസുകളും സ്ഥാപിച്ചിട്ടുണ്ട് . തമ്മിൽതല്ലിക്കാനും ഭിന്നിപ്പിച്ചു ഭരിക്കാനും ശത്രുക്കൾ എക്കാലവും ശ്രമിച്ചിട്ടുണ്ട് . വിജയിച്ചിട്ടുമുണ്ട് .
    കമ്യുണിസ്റ്റസാമ്രാജ്യങ്ങളുടെ ചരിത്രങ്ങളിൽ അതിനു വേണ്ടതിലധികം ദൃഷ്ടാന്തങ്ങളുമുണ്ട് . മുസ്ലിംകൾ ഐക്യപ്പെടുകയും ജനാധിപത്യസംവിധാനം ഉപയോഗിച്ച് നിരീശ്വരവാദികളായ ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്യണം . വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ വേറേ വഴിയില്ല.

    ReplyDelete